

ബഹ്റൈനിൽ വ്യാജ യാത്രാ പാക്കേജുകള്‍ നല്‍കി പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമയെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് ആഭ്യന്തര മന്ത്രാലയം. വ്യാജ ഓഫറുകള്‍ നല്‍കി നിരവധി ആളുകളെ ഇവര്‍ വഞ്ചിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രാവല്‍ ഏജന്‍സി വാഗദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് തട്ടിപ്പിന് ഇരയായവര്‍ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.
അധികൃതര്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ തട്ടിപ്പ് ബോധ്യപ്പെട്ടതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ തുടരുന്നതായും കേസ് ഉടന്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
Content Highlights: In a case of fraudulent travel packages, the owner and an accomplice of a travel agency have been arrested for scamming customers. The duo was involved in selling fake tour packages and deceiving clients. Police have initiated an investigation into the matter as part of ongoing efforts to track down others involved in the scam.