മാരകമായ മയക്കുമരുന്ന് കടത്ത്; രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രമിനൽ കോടതി

കുവൈത്തിനുള്ളില്‍ വിതരണം ചെയ്യാനായി രാജ്യത്തിന് പുറത്തുള്ള സംഘത്തില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു

മാരകമായ മയക്കുമരുന്ന് കടത്ത്; രണ്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രമിനൽ കോടതി
dot image

മാരകമായ മയക്കുമരുന്നുകള്‍ രാജ്യത്തേക്ക് കടത്തിയ കേസില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി. ജഡ്ജി ഖാലിദ് അല്‍ താഹൂസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ണായക വിധി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഇവരില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്നുശേഖരവും പിടിച്ചെടുത്തിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കുവൈത്തിലെ ഷുവൈഖ്, കൈഫാന്‍ എന്നീ സ്ഥലങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ അറസ്റ്റിലായത്.

കുവൈത്തിനുള്ളില്‍ വിതരണം ചെയ്യാനായി രാജ്യത്തിന് പുറത്തുള്ള സംഘത്തില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ലഹരിമരുന്ന് കടത്തിനെതിരെ കുവൈത്ത് നടത്തുന്ന ശക്തമായ നിയമനടപടികളുടെ ഭാഗമായാണ് ഈ വിധി. കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന പുതിയ മരുന്നു നിയമവും അടുത്തിടെ രാജ്യത്ത് നിലവില്‍ വന്നിരുന്നു.

Content Highlights: A criminal court in Kuwait has sentenced two Indian nationals to death in a case related to deadly drug trafficking. The verdict was delivered after the court found them guilty of serious narcotics smuggling charges under Kuwaiti law.

dot image
To advertise here,contact us
dot image