പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ ഡിസംബർ 20ന് ഉദ്ഘാടനം ചെയ്യും

ഇറ്റലിയിൽ കഴിയുന്ന പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾ, അവകാശബോധവത്കരണം, മാനവിക ഇടപെടലുകൾ എന്നിവയാണ് ഇറ്റലി ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യങ്ങൾ.

പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ ഡിസംബർ 20ന് ഉദ്ഘാടനം ചെയ്യും
dot image

പ്രവാസികളുടെയും എൻആർഐകളുടെയും നിയമാവകാശ സംരക്ഷണത്തിനായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഇറ്റലിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഡിസംബർ 20, ശനിയാഴ്ച 2025 ഓൺലൈൻ വഴി നടക്കുന്ന ചടങ്ങിൽ പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.

പ്രൊഫ. ജോസ് വട്ടക്കോട്ടയിൽ ഫിലിപ്പ് നേതൃത്വം നൽകുന്ന 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഈ ചാപ്റ്റർ തുടക്കമാകും. ഇറ്റലിയിൽ കഴിയുന്ന പ്രവാസികൾ നേരിടുന്ന നിയമപ്രശ്നങ്ങൾ, അവകാശബോധവത്കരണം, മാനവിക ഇടപെടലുകൾ എന്നിവയാണ് ഇറ്റലി ചാപ്റ്ററിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇറ്റലി ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രവാസി ലീഗൽ സെലിന്റെ ആഗോള പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം ആണ്. അദ്ദേഹം ഭാരത സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡായും പ്രവർത്തിച്ചുവരികയാണ്. പ്രവാസികളുടെ നിയമസംരക്ഷണത്തിന് ശക്തമായ ദിശാബോധം നൽകുന്നതിൽ അഡ്വ. ജോസ് എബ്രഹാം നിർണായക പങ്ക് വഹിച്ചുവരുന്നതായി പത്രക്കുറിപ്പിൽ പറയുന്നു.

പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുദീർ തിരുനിലത്ത് ഇറ്റലി ചാപ്റ്ററിന്റെ രൂപീകരണം പ്രവാസി സമൂഹത്തിനുള്ള പിഎൽസിയുടെ ഉത്തരവാദിത്തബോധത്തിന്റെ തുടർച്ചയാണെന്ന് അറിയിച്ചു. വിവിധ രാജ്യങ്ങളിലായി നിയമസഹായം, അടിയന്തര മാനവിക ഇടപെടലുകൾ, എംബസികളുമായി സഹകരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പിഎൽസി ഇതിനകം തന്നെ വിശ്വാസ്യത നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ പിഎൽസി ഭാരവാഹികളും നിയമവിദഗ്ധരും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും.

പ്രവാസി ലീഗൽ സെൽ, “നിയായം, മാനവികത, ഐക്യദാർഢ്യം” എന്ന സന്ദേശത്തോടെ പ്രവാസികൾക്ക് ഒപ്പമുണ്ടെന്ന പ്രതിബദ്ധതയോടെ പ്രവർത്തനം തുടരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

Content Highlights: Pravasi Legal Cell Italy Chapter to be inaugurated on December 20

dot image
To advertise here,contact us
dot image