ബഹ്റൈനില്‍ വ്യാഴാഴ്ച വരെ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ മന്ത്രാലയം

വരും ദിവസങ്ങളില്‍ രാജ്യത്തെ താപനിലയും വലിയ തോതില്‍ കുറയും

ബഹ്റൈനില്‍ വ്യാഴാഴ്ച വരെ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ മന്ത്രാലയം
dot image

ബഹ്റൈനില്‍ വ്യാഴാഴ്ച വൈകിട്ട് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യയില്‍നിന്ന് കിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദമാണ് മഴ ശക്തമാകാന്‍ കാരണം. വരും ദിവസങ്ങളില്‍ രാജ്യത്തെ താപനിലയും വലിയ തോതില്‍ കുറയും.

വെള്ളിയാഴ്ച മുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റും ശീതതരംഗവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതോടെ താപനില 12 ഡിഗ്രി സെല്‍ഷ്യസിനും 17 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴ്‌ന്നേക്കും. മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികതര്‍ ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികും നിര്‍ദേശം നല്‍കി.

Content Highlights: Bahrain Weather Update: Ministry of Meteorology warns tge rain will continue until Thursday

dot image
To advertise here,contact us
dot image