അഭിമാനത്തിന്റെയും നേട്ടങ്ങളുടെയും 54 വര്‍ഷങ്ങള്‍; ദേശീയ ദിനാഘോഷ നിറവില്‍ ബഹ്‌റൈന്‍

നാളെയും ആഘോഷങ്ങള്‍ തുടരും

അഭിമാനത്തിന്റെയും നേട്ടങ്ങളുടെയും 54 വര്‍ഷങ്ങള്‍; ദേശീയ ദിനാഘോഷ നിറവില്‍ ബഹ്‌റൈന്‍
dot image

ദേശീയ ദിനാഘോഷ നിറവില്‍ ബഹ്‌റൈന്‍. അഭിമാനത്തിന്റെയും നേട്ടങ്ങളുടെയും 54 വര്‍ഷങ്ങള്‍ ആഘോഷമാക്കുകയാണ് സ്വദേശികളും പ്രവാസികളും. പൊതുഅവധിയായതിനാല്‍ നാളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ തുടരും.

ദേശീയ ദിനാഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ തുടങ്ങിയിരുന്നു. ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ വാര്‍ഷികം കൂടിയാണ് ഇന്ന്. അതുകൊണ്ട് തന്നെ വിപുലമായ പരിപാടികളാണ് രാജ്യവ്യാപകമായി നടക്കുന്നത്.മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളും ആഘോഷത്തിന്റെ ഭാഗമാണ്. സാഖിര്‍ പാലസില്‍ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങില്‍ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരും പങ്കാളികളാകും.

'സെലിബ്രേറ്റ് ബഹ്‌റൈന്‍' എന്നപേരിലാണ് രാജ്യത്തിടനീളം ആഘോഷ പരിപാടകള്‍ പുരോഗമിക്കുന്നത്. അവധി ദിനമായതിനാല്‍ നാളെയും ആഘോഷങ്ങള്‍ തുടരും. സാമൂഹിക സംഘടനകളും പ്രവാസി കൂട്ടായ്മകളും കുട്ടികള്‍ക്കായി കലാസാംസ്‌കാരിക മത്സരങ്ങള്‍, രക്തദാന ക്യാമ്പുകള്‍, കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിക്കുന്നു.

ചുവപ്പും വെള്ളയും കലര്‍ന്ന ദേശീയ പതാകയുടെ നിറങ്ങള്‍ കൊണ്ട് രാജ്യം മുഴുവന്‍ അലങ്കാരങ്ങളും തീര്‍ത്തിട്ടുണ്ട്. വര്‍ണ വിളക്കുകളാല്‍ നഗരവീഥികളും തിളങ്ങുന്നു. വെടിക്കെട്ട് ഉള്‍പ്പെടെയുളള പരിപാടികളും ആഘോഷത്തിന് മാറ്റ് കൂട്ടുന്നു.

Content Highlights: Bahrain in full swing of national celebrations

dot image
To advertise here,contact us
dot image