

ഐപിഎല്‍ താരലേലത്തില്‍ ആദ്യ റൗണ്ടില്‍ ആരും ടീമിലെടുക്കാതിരുന്ന ഇന്ത്യൻ താരങ്ങളായ സര്‍ഫറാസ് ഖാനും പൃഥ്വി ഷായ്ക്കും ഒടുവിൽ വിളിയെത്തി.
സർഫറാസിനെ രണ്ടാം റൗണ്ടിൾ ചെന്നൈ സൂപ്പർ കിങ്‌സ് അടിസ്ഥാന വിലയായ 75 ലക്ഷം നൽകി ടീമിലെത്തിച്ചു. പൃഥ്വി ഷായെ അവസാന റൗണ്ടിൽ ഡൽഹി ക്യാപിറ്റൽസും അടിസ്ഥാന വിലയായ 75 ലക്ഷം നൽകി ടീമിലെത്തിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനമാണ് ഇരുവർക്കും തുണയായത്. ഇപ്പോൾ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇരുവരും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
ദേശീയ സീനിയർ ടീമിന്റെ ഭാഗമായിരുന്ന ഇരുവരും പല കാരണങ്ങളാൽ ഇപ്പോൾ ടീമിന് പുറത്താണ്. കഴിഞ്ഞ ഐ പി എല്ലിലും ഇരുവരെയും ആരും ടീമിലെടുത്തിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ മികവ് തെളിയിച്ചും ഫിറ്റ്നസ് വീണ്ടെടുത്തും മികച്ച ഒരു കംബാക്കാണ് ഇരുവരും ലക്ഷ്യമിടുന്നത്.
Content Highlights:ipl 2026 auction Sarfaraz khan and prithvi shaw got call to ipl 2026