ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു; സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; പിന്നാലെ ജീവനൊടുക്കി

പിതാവിനെ കാണാൻ പെൺകുട്ടി എത്തിയപ്പോഴായിരുന്നു പീഡനം

ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു; സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്; പിന്നാലെ ജീവനൊടുക്കി
dot image

ലഖ്‌നൗ: ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതവ്. ഉത്തര്‍പ്രദേശിലെ ഡേയോറിയ ജില്ലയിലാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ പിതാവ് ജീവനൊടുക്കുകയും ചെയ്തു.

പ്രദേശത്തെ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ആറ് വയസുകാരിയുടെ 32കാരനായ പിതാവ്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഡേയോറിയയില്‍ ഒരു ചെറിയ മുറിയെടുത്ത് രാംബാബു യാദവ് (35) എന്ന സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ബന്ധം വളരുകയും ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.

പിതാവിനെ സന്ദര്‍ശിക്കാന്‍ മുറിയില്‍ എത്തിയ ആറ് വയസുകാരിയെ രാംബാബു യാദവ് ബലാത്സംഗം ചെയ്തതായാണ് ആരോപണം. സംഭവം അറിഞ്ഞ ഉടന്‍ കുട്ടിയുടെ പിതാവ് ഇതിനെ ചോദ്യം ചെയ്യുകയും രാംബാബു യാദവിനെ മര്‍ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാംബാബു യാദവിന്റെ ജനനേന്ദ്രിയം പിതാവ് അറുത്തത്.

ഗുരുതരമായി പരിക്കേറ്റ യാദവിനെ ആദ്യം ഡേയോറിയയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ ഗോരഖ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ പിതാവ് ആദ്യം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി രാംബാബു യാദവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് പിതാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. കുട്ടിയെ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights- UP man chops off gay partner's genitals for sexually assault his daughter

dot image
To advertise here,contact us
dot image