ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി യുഎഇ; എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം

മെഡിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ വിവിധ വാക്‌സിനുകള്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് എടുത്തിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു

ഹജ്ജ് തീർത്ഥാടകർക്കായി പ്രത്യേക നിർദ്ദേശങ്ങളുമായി യുഎഇ; എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുക ലക്ഷ്യം
dot image

യുഎഇയില്‍ നിന്ന് ഇത്തവണ ഹജ്ജ് തീര്‍ത്ഥാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഹജ്ജിന് അര്‍ഹരായവരെ കണ്ടെത്തുന്നതിനുളള അവസാന വട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ്, സക്കാത്ത് അതോറിറ്റിയാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുതിയ മര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സുരക്ഷിതമായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തീര്‍ത്ഥാടകര്‍ എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. അവയവങ്ങളുട തകരാറ്, ഡിമെന്‍ഷ്യ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ സമര്‍പ്പിക്കണം. പൂര്‍ണ ഗര്‍ഭിണികള്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല.

മെഡിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ വിവിധ വാക്‌സിനുകള്‍ തീര്‍ത്ഥാടനത്തിന് മുന്‍പ് എടുത്തിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. തീര്‍ത്ഥാടനത്തിനിടെയുള്ള ജനക്കൂട്ടവും ഉയര്‍ന്ന താപനിലയും കാരണം ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രാലയം അറിയിച്ചു.

അത്യാവശ്യ മരുന്നുകള്‍ അടങ്ങിയ ഒരു പ്രഥമ ശുശ്രൂഷാ കിറ്റ് നിര്‍ബന്ധമായും കരുതണം. ധാരാളം വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുക, തണലുള്ളതോ എയര്‍ കണ്ടീഷന്‍ ചെയ്തതോ ആയ സ്ഥലങ്ങളില്‍ വിശ്രമിക്കുക തുടങ്ങിയ കാര്യങ്ങളും നിര്‍ദേശത്തില്‍ പറയുന്നു. 72,000ത്തോളം അപേക്ഷകരാണ് ഇത്തവണ യുഎഇയില്‍ നിന്ന് ഹജ്ജിനായി അപേക്ഷ സമര്‍പ്പിച്ചത്. 6,228 ആണ് ഇത്തവണ യുഎഇക്ക് അനുവദിച്ചിരിക്കുന്ന ഹജ്ജ് കോട്ട. അപേക്ഷകര്‍ക്കായുള്ള സ്‌ക്രീനിങ്ങും അവസാനവട്ട പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.

Content Highlights: UAE announces health requirements for hajj season

dot image
To advertise here,contact us
dot image