മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷം; എം എൻ കാരശ്ശേരി ബഹ്‌റൈനിൽ എത്തുന്നു

'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ എം എൻ കാരശ്ശേരി പ്രഭാഷണം നടത്തും

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷം; എം എൻ കാരശ്ശേരി ബഹ്‌റൈനിൽ എത്തുന്നു
dot image

ബഹ്‌റൈനിലെ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബിഎംസിയുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ കൺവീനർ എബി തോമസ് എന്നിവർ അറിയിച്ചു. ഒക്ടോബർ 24-ന് വൈകീട്ട് ഏഴ് മണി മുതൽ സെഗയ്യ ബിഎംസി ഹാളിൽ വച്ചാണ് പരിപാടി നടക്കുക. പ്രമുഖ ഗാന്ധിയനും ചിന്തകനും പ്രഭാഷകനുമായ എംഎൻ കാരശ്ശേരി മുഖ്യാതിഥിയായി പങ്കെടുക്കും.

'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുള്ളതായി സംഘാടകർ പറഞ്ഞു. ഗാന്ധിയൻ ചിന്തകൾക്കും ആദർശങ്ങൾക്കും ഏറെ പ്രസക്തിയുള്ള സമകാലീന കാലഘട്ടത്തിൽ പ്രവാസലോകത്ത് നടക്കുന്ന ഗാന്ധിയൻ പ്രവർത്തനങ്ങളിൽ എല്ലാ പ്രവാസികളും സഹകരിക്കണമെന്നും പരിപാടിയിൽ സാന്നിധ്യം ഉണ്ടാകണെമന്നും സംഘാടകർ അഭ്യർത്ഥിച്ചു.

Content Highlights: Mahatma Gandhi Cultural Forum celebrates Gandhi Jayanti, MN Karassery arrives in Bahrain

dot image
To advertise here,contact us
dot image