മഹർജാൻ 2K25 സ്വാഗത സംഘം രൂപീകരിച്ച് കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങ്

"ഒന്നായ ഹൃദയങ്ങൾ , ഒരായിരം സൃഷ്ടികൾ" എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവം നവംബർ 20,21 തിയ്യതികളിൽ മുഹറഖ് കെഎംസിസി ഓഫീസിലും 27,28 തിയ്യതികളിൽ മനാമ കെഎംസിസി ഹാളിലും നടക്കും.

മഹർജാൻ 2K25 സ്വാഗത സംഘം രൂപീകരിച്ച് കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ്ങ്
dot image

കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മഹർജാൻ 2K25 എന്ന പേരിൽ കലോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു. "ഒന്നായ ഹൃദയങ്ങൾ , ഒരായിരം സൃഷ്ടികൾ" എന്ന ശീർഷകത്തിൽ നടക്കുന്ന കലോത്സവം നവംബർ 20,21 തിയ്യതികളിൽ മുഹറഖ് കെഎംസിസി ഓഫീസിലും 27,28 തിയ്യതികളിൽ മനാമ കെഎംസിസി ഹാളിലും നടക്കും.

പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികൾക്കിടയിൽ മാനവികതയും സൗഹാർദ്ദവും സർഗാത്മകതയും വളർത്താൻ ലക്ഷ്യമിട്ടാണ് മഹർജാൻ 2K25 പ്രഖ്യാപിക്കപെട്ടിട്ടുള്ളത് എന്ന് സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര അഭിപ്രായപ്പെട്ടു.

ചടങ്ങിൽ വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കലോത്സവത്തിന്റെ മാനുവൽ സംസ്ഥാന ഉപാധ്യക്ഷൻ റഫീഖ് തോട്ടക്കരക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു. സ്റ്റുഡന്റ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡണ്ട് ശാഫി പാറക്കട്ട എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് പൊന്നാനി, വി കെ റിയാസ്, സുഹൈൽ മേലടി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. സ്റ്റുഡന്റ്സ് വിങ് കൺവീനർ ശറഫുദ്ധീൻ മാരായമംഗലം സ്വാഗതവും വൈസ് ചെയർമാൻ മുനീർ ഒഞ്ചിയം നന്ദിയും പറഞ്ഞു.

Content Highlights: KMCC Bahrain Students Wing forms Maharjan 2K25 Swagatha Sangam

dot image
To advertise here,contact us
dot image