ചലച്ചിത്ര സംവിധായകൻ അജിത് നായരുടെ പുതിയ പുസ്തകം; 'പറഞ്ഞാലും തീരാത്ത കഥകൾ' പ്രകാശനം ചെയ്തു

ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകയും റേഡിയോ അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി

ചലച്ചിത്ര സംവിധായകൻ അജിത് നായരുടെ പുതിയ പുസ്തകം; 'പറഞ്ഞാലും തീരാത്ത കഥകൾ' പ്രകാശനം ചെയ്തു
dot image

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ അജിത് നായരുടെ പുതിയ പുസ്തകം 'പറഞ്ഞാലും തീരാത്ത കഥകൾ' ബഹ്‌റൈനിൽ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഹരിഹരൻ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ അവതാരികയെഴുതിയ പുസ്തകമാണ് പ്രകാശനം ചെയ്തത്.

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാജം ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും സാഹിത്യപ്രേമികളും പങ്കെടുത്തു. കഥകൾ, ഓർമക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സമാഹാരം, ബാല്യത്തിന്റെ നിഷ്കളങ്കത, ഗൾഫ് പ്രവാസികളുടെ ജീവിതാനുഭവങ്ങൾ, ഒരു ചലച്ചിത്രകാരന്റെ കാഴ്ചപ്പാടുകൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നു.

ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകയും റേഡിയോ അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പുസ്തകത്തെ പരിചയപ്പെടുത്തി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.

തുടർന്ന് സോമൻ ബേബി, ഡോ. ബാബു രാമചന്ദ്രൻ, പ്രദീപ് പുറവങ്കര , പ്രേംജിത്ത്, പ്രദീപ് പത്തേരി, മോഹിനിതോമസ്, പ്രശാന്ത്, ആശാ രാജീവ്, ബാലചന്ദ്രൻ കൊന്നക്കാട്, കൃഷ്ണകുമാർ പയ്യന്നൂർ, പ്രവീണ വിമൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. അജിത് നായർ മറുപടി പ്രസംഗം നടത്തി. ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന്റെ സജീവമായ സാഹിത്യാഭിരുചിയെ വിളിച്ചോതുന്നതായിരുന്നു പുസ്തക പ്രകാശന ചടങ്ങ്.

കേരളീയ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറ‍ഞ്ഞ ചടങ്ങിൽ സാഹിത്യവേദി കൺവീനർ സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി.

Content Highlights: Film director's new book was released in Bahrain

dot image
To advertise here,contact us
dot image