ദുബായില്‍ 47 വഴിയോരെ കച്ചവടക്കാരെ അറസ്റ്റില്‍

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കി സമൂഹത്തിലെ ജനതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് ദുബായ് പൊലീസിന്റെ അറസ്റ്റ് ചെയ്തതെന്ന് അൽമേരി പറഞ്ഞു
ദുബായില്‍ 47 വഴിയോരെ കച്ചവടക്കാരെ അറസ്റ്റില്‍

ദുബായ്: റമദാന്‍ മാസം ആരംഭിച്ചത് മുതല്‍ പൊതുജനാരോഗ്യ സുരക്ഷ ചട്ടങ്ങള്‍ ലംഘിച്ച 47 വഴിയോര കച്ചവടക്കാരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. പഴങ്ങളും പച്ചക്കറികളും അനധികൃതമായി വില്‍ക്കുകയും അതിനായി ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതുറോഡിൽ പാർക്ക് ചെയതിരിക്കുന്ന ലൈസൻസില്ലാത്ത വാഹനങ്ങളിൽ നിന്നോ ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നതിന്റെ അപകട സാധ്യത വലുതാണ്. ഭക്ഷ്യവസ്തുക്കൾ കാലഹകണപ്പെട്ടതോ, ​സുരക്ഷാ മാനദനണ്ഡങ്ങൾ പാലിക്കാത്തതോ ആകാം. ശരിയായ ഗുണനിലവാര നിയന്ത്രണ പരിശോധനയ്ക്ക് വിധേയമായിരിക്കില്ലെന്നും ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷനിലെ നുഴഞ്ഞുകയറ്റ വിഭാ​ഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ താലിബ് മുഹമ്മദ് അൽ അമേരി പറഞ്ഞു.

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കി സമൂഹത്തിലെ ജനതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് ദുബായ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് അൽമേരി പറഞ്ഞു. തുടർന്നും ദുബായ് പൊലീസ് അപ്രതീക്ഷിത പരിശോധന നടത്തുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ കച്ചവടം നടത്തുന്നവരെ കണ്ടാൽ 901 എന്ന ദുബായ് പൊലീസിന്റെ നമ്പറിലേക്ക് വിളിച്ചറിക്കുകയോ അല്ലെങ്കിൽ ദുബായ് പൊലീസിന്റെ സ്മാർട്ട് ആപ്പിലെ പൊലീസ് ഐ എന്ന സേവനം വഴി അറിയിക്കുകയോ ചെയ്യണമെന്ന് അൽമേരി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com