മോശം കാലാവസ്ഥ: എല്ലാ റോഡ് ടെസ്റ്റുകളും റദ്ദാക്കിയതായി ദുബായ് ആർടിഎ

വിദ്യാർത്ഥികളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ആർടിഎയുടെ തീരുമാനം
മോശം കാലാവസ്ഥ:  എല്ലാ റോഡ് ടെസ്റ്റുകളും റദ്ദാക്കിയതായി ദുബായ് ആർടിഎ

ദുബായ്: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എല്ലാ റോഡ് ടെസ്റ്റുകളും പുനഃക്രമീകരിച്ചതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. തുടര്‍ച്ചയായി ശക്തമായി പെയ്ത മഴയെ തുടര്‍ന്ന് നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് റോഡ് ടെസ്റ്റ് മാറ്റിവെച്ചത്.

വിദ്യാർത്ഥികളുടെയും പരിശീലകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ആർടിഎയുടെ തീരുമാനം. അതേസമയം മഴക്കാലത്ത് വാഹനമോടിക്കുന്നവർ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും ഗതാ​ഗത അതോറിറ്റി ഓർമ്മിപ്പിച്ചു.

സുരക്ഷാ നിർദേശങ്ങൾ:

  • നിങ്ങൾക്കും മുന്നിലുള്ള വാഹനത്തിനും ഇടയിലുള്ള സുരക്ഷാ അകലം വർധിപ്പിക്കുന്നത് ഉറപ്പാക്കുക

  • ട്രാഫിക് സി​ഗ്നലുകൾ പിന്തുടരുക

  • ശ്രദ്ധയോടെ ഡ്രൈവ് ചെയ്യുക

  • ബ്രേക്കുകളുടെയും ടയറുകളുടെയും സാധുത പരിശോധിക്കുക

Related Stories

No stories found.
logo
Reporter Live
www.reporterlive.com