
അബുദാബി: എമിറേറ്റില് ചില വാഹനങ്ങള്ക്ക് മൂന്ന് ദിവസത്തേക്ക് താല്ക്കാലിക നിരോധനം ഏര്പ്പെടുത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല് തിങ്കളാഴ്ച പുലര്ച്ചെ ഒരു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളികളെ കൊണ്ടുപോകാന് ഉപയോഗിക്കുന്ന ട്രക്കുകള്, ബസുകള് തുടങ്ങിയ ഹെവി വാഹനങ്ങള്ക്കാണ് ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം, അല് മഖ്ത പാലം എന്നിവ ഉള്പ്പെടെയുള്ള പ്രവേശന കവാടങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തുക. പൊതു ശുചീകരണ കമ്പനികളും ലോജിസ്റ്റിക് സപ്പോര്ട്ട് സേവനങ്ങള്ക്കും ഉപയോഗിക്കുന്ന വാഹനങ്ങളെ താല്ക്കാലിക നിരോധനത്തില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.