ഡിസ്നിലാന്‍ഡ് അബുദാബിയിലും; 2032ല്‍ നിര്‍മാണം പൂര്‍ത്തിയാകും

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പുറമേ, ഇന്ത്യ, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരേയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.

dot image

ദുബായ്: അബുദാബിയില്‍ മിഡില്‍ ഈസ്റ്റിലെ ആദ്യ ഡിസ്‌നിലാന്‍ഡ് സ്ഥാപിക്കാനൊരുങ്ങി വാള്‍ട് ഡിസ്‌നി. ആഗോളതലത്തില്‍ വാള്‍ട് ഡിസ്‌നിയുടെ ഏഴാമത്തെ തീം പാര്‍ക്ക് ആയിരിക്കും ഇത്. കലിഫോര്‍ണിയ, ഫ്‌ളോറിഡ, ടോക്യോ, പാരിസ്, ഹോങ്കോങ്, ഷാങ്കായ് എന്നിവിടങ്ങളിലാണ് നിലവില്‍ ഡിസ്‌നിലാന്‍ഡ് ഉള്ളത്.

മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് പുറമേ, ഇന്ത്യ, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരേയും ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. യുഎഇയില്‍ ഡിസ്‌നിലാന്‍ഡ് ആരംഭിക്കുന്നു എന്ന വാര്‍ത്ത യുഎഇക്കാരെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആവേശത്തിലാക്കിയിരിക്കുകയാണ്.

പാര്‍ക്ക് എന്ന് തുറക്കാനാകുമെന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടുവര്‍ഷത്തോളം രൂപകല്പനയ്ക്കും നാലുമുതല്‍ ആറുവര്‍ഷം വരെ നിര്‍മാണത്തിനും സമയം വേണ്ടിവരുമെന്നാണ് ഡിസ്‌നി എക്‌സ്പീരിയന്‍സസ് ചെയര്‍മാന്‍ ജോഷ് ഡിഅമരോ അറിയിച്ചത്. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാകുകയാണെങ്കില്‍ 2032-33ല്‍ ആയി യുഎഇയില്‍ ഡിസ്‌നിലാന്‍ഡ് പ്രവര്‍ത്തനമാരംഭിക്കും.

അബുദാബിയിലെ യസ് ഐലന്‍ഡിലായിരിക്കും പാര്‍ക്ക് നിര്‍മിക്കുക. വാര്‍ണര്‍ ബ്രോസ്, വേള്‍ഡ് അബുദാബി, സീവേള്‍ഡ് യസ് ഐലന്‍ഡ്, യസ് വാട്ടര്‍വേള്‍ഡ് തുടങ്ങി നിരവധി കേന്ദ്രങ്ങള്‍ ഇതിനകം തന്നെ ഇവിടെയുണ്ട്.

Content Highlights: When will Disneyland open in Abu Dhabi

dot image
To advertise here,contact us
dot image