
അബുദബി: എമിറേറ്റിലെ വിവിധ ബസ് റൂട്ടുകളില് മാറ്റം വരുത്തി ഇന്റഗ്രേറ്റഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി. വിവിധ ഇടങ്ങളില് പുതിയ റൂട്ടുകള് പ്രഖ്യാപിച്ചും സമയക്രമങ്ങളില് മാറ്റം വരുത്തിയുമാണ് പുതിയ ക്രമീകരണം. അബുദബി നഗരത്തില് നിന്ന് ജനസാന്ദ്രത ഉളള പ്രദേശങ്ങളിലേക്കുള്ള സര്വീസുകളില് കൂടുതല് സ്റ്റോപ്പുകള് അനുവദിച്ചു.
ഷെയ്ഖ് സായിദ് ഗ്രാന്ഡ് മോസ്കിലേക്ക് പുതിയ റൂട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അര്ദ്ധരാത്രി മുതല് പുലര്ച്ചെ നാല് വരെയാണ് പുതിയ ബസ് സര്വീസുകള് പ്രവര്ത്തിക്കുക. അല് ബാഹിയ, അല് ഷഹാമ, അല് റഹ്ബ, അല് സംഹ എന്നിവിടങ്ങളിലെ റൂട്ടുകളും കാര്യക്ഷമമാക്കി. അബുദാബി നഗരത്തിനും ഖലീഫ സിറ്റിക്കും ഇടയിലുള്ള സര്വീസുകളുടെ എണ്ണവും വര്ധിപ്പിച്ചതായി ഇന്റഗ്രേറ്റഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി അറിയിച്ചു.