ഇന്ത്യയ്ക്കെതിരെ ആദ്യമിനിട്ടിൽ തന്നെ വലകുലുക്കി ഖത്തർ; ഇന്ത്യയുടെ ആദ്യ ഇലവനിൽ സർപ്രൈസ് മാറ്റങ്ങൾ

ആദ്യ മത്സരത്തിൽ അഫ്​ഗാനിസ്ഥാനെ 8-1ന് തകർത്താണ് ഖത്തറിന്റെ വരവ്
ഇന്ത്യയ്ക്കെതിരെ ആദ്യമിനിട്ടിൽ തന്നെ വലകുലുക്കി ഖത്തർ; ഇന്ത്യയുടെ ആദ്യ ഇലവനിൽ സർപ്രൈസ് മാറ്റങ്ങൾ

ഭുവനേശ്വർ: ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇന്ത്യ ഖത്തറിനെ നേരിടുന്നു. ഒഡീഷയിലെ കലിം​ഗ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഖത്തർ ആദ്യ ​ഗോളിന് മുന്നിലെത്തി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കുവൈത്തിനെ അവരുടെ നാട്ടിൽ ഇന്ത്യ തോൽപ്പിച്ചിരുന്നു. എങ്കിലും 2019ൽ ഖത്തറിനെതിരെ നേടിയ സമനിലയാണ് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. ദോഹയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിനെ ​ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ സംഘം ലോകഫുട്ബോളിനെ അത്ഭുതപ്പെടുത്തിയിരുന്നു.

2019ലെ ഏഷ്യൻ കപ്പ് നേടി തകർപ്പൻ ഫോമിലായിരുന്ന ഖത്തറിനേയാണ് അന്ന് നീലപ്പട സമനിലയിൽ തളച്ചത്. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിച്ചിരുന്നില്ല.

ഇന്ത്യൻ ടീമിൽ ​ഗുർപ്രീത് സിം​ഗ് സന്ധുവിന് പകരം അമരീന്ദർ സിം​ഗ് ​ഗോൾകീപ്പറാകും. സഹൽ അബ്ദുൾ സമദ്, മൻവീർ സിം​ഗ് എന്നിവരും ടീമിലില്ല. ഇന്ത്യൻ ആദ്യ ഇലവൻ: സുനിൽ ഛേത്രി (നായകൻ), അമരീന്ദർ സിം​ഗ് (​ഗോൾ കീപ്പർ), രാഹുൽ ഭേക്കെ, സുഭാഷിഷ് ബോസ്, സന്ദേശ് ജിങ്കാൻ, അനിരുദ്ധ ഥാപ്പ, സുരേഷ് സിം​ഗ്, ലാലെങ്‌മാവിയ റാൾട്ടെ, ഉദാന്ത സിം​ഗ്, ലാലിയന്‍സുവാല ചങ്‌തെ, നിഖിൽ പൂജാരി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com