ഇന്റർ മയാമിയുടെ ഏഷ്യൻ പര്യടനം ചൈനയിൽ; സൗഹൃദ മത്സരങ്ങൾ നവംബറിൽ

ഈ സീസണിൽ മേജർ ലീഗ് സോക്കറിൽ നിന്ന് ഇന്റർ മയാമി പുറത്തായിരുന്നു.

dot image

ഫ്ലോറിഡ: സൂപ്പർ താരം ലയണൽ മെസ്സിയും സംഘവും ചൈനയിൽ പന്ത് തട്ടും. നവംബറിൽ അഞ്ച്, എട്ട് തിയതികളിൽ ഇന്റർ മയാമിയുടെ സൗഹൃദ മത്സരങ്ങള് ചൈനയിൽ വെച്ച് നടത്താൻ തീരുമാനമായി. നവംബർ അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ചൈനീസ് സൂപ്പർ ലീഗ് ടീമായ ക്വിംഗ്ദാവോ ഹൈനിയു മെസ്സിയുടെയും സംഘത്തിന്റെയും എതിരാളികളാകും.

നവംബർ എട്ടിന് നടക്കുന്ന മത്സരത്തിൽ ചെങ്ഡു റോങ്ചെങ് ആണ് ഇന്റർ മയാമിയുടെ എതിരാളികൾ. സെർജിയോ ബുസ്കെറ്റ്സ്, ജോർഡി അൽബ തുടങ്ങിയ താരങ്ങൾ ചൈനയിലേക്ക് എത്തുമെന്നാണ് ഇന്റർ മയാമി വൃത്തങ്ങൾ നൽകുന്ന സൂചന. മികച്ച തയ്യാറെടുപ്പോടെ അടുത്ത വർഷത്തെ മേജർ ലീഗ് സോക്കറിൽ പ്രകടനം മെച്ചപ്പെടുത്താനാവും മെസ്സിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഈ സീസണിൽ മേജർ ലീഗ് സോക്കറിൽ നിന്ന് ഇന്റർ മയാമി പുറത്തായിരുന്നു.

ഏഷ്യയിൽ കളിക്കാൻ ലഭിക്കുന്ന അവസരം ഏറ്റവും മികച്ചതാണെന്ന് ഇന്റർ മയാമി സ്പോർടിങ്ങ് ഡയറക്ടർ ക്രിസ് ഹെൻഡേഴ്സൺ പറഞ്ഞു. 2024 മയാമിക്ക് വലിയ വിജയങ്ങൾ നേടാനുണ്ട്. അതിനുള്ള അവസരമായി ചൈനീസ് സന്ദർശനത്തെ കാണുമെന്നും ക്രിസ് ഹെൻഡേഴ്സൺ വ്യക്തമാക്കി.

dot image
To advertise here,contact us
dot image