
രണ്ടാംപാദ സെമിയിൽ അത്‌ലറ്റിക് ബിൽബാവോയെ 4-1ന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജയിച്ചിരുന്നു. ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പറാണ് ഫൈനലിൽ യുണൈറ്റഡിന്റെ എതിരാളികൾ. നോർവീജിയൻ ക്ലബ് ബോഡോ ഗ്ലിംറ്റിനെ ഇരുപാദങ്ങളിലുമായി 5-1 എന്ന സ്കോറിനാണ് ടോട്ടൻഹാം വീഴ്ത്തിയത്.
ഓൾഡ് ട്രാഫോർഡിൽ മത്സരത്തിന്‍റെ അവസാന 20 മിനിറ്റുവരെ ഒരു ഗോളിനു പിന്നിൽനിന്നശേഷമാണ് സ്വന്തം ആരാധകർക്കു മുന്നിൽ യുനൈറ്റഡ് നാലു ഗോളുകൾ തിരിച്ചടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയത്. മേസൺ മൗണ്ട് ഇരട്ട ഗോൾ നേടി. കാസെമിറോ, റാസ്മസ് ഹോയ്‌ലന്‍ഡ് എന്നിവർ ഓരോ ഗോൾ വീതവും നേടി. മൈക്കിൾ ജോരെഗിസറിന്‍റെ വകയായിരുന്ന അത്ലറ്റിക് ക്ലബിന്‍റെ ആശ്വാസ ഗോൾ.
Content Highlights: Man Utd 4-1 Athletic Bilbao (7-1 on aggregate)