Top

'ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്'; മോഹൻലാലിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ഇരുവരുമൊത്തുള്ള സിനിമയ്ക്കായി കാത്തിരിക്കുന്ന എന്നാണ് പോസ്റ്റിന് വരുന്ന പ്രതികരണങ്ങൾ

25 Oct 2022 11:36 AM GMT
ഫിൽമി റിപ്പോർട്ടർ

ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത്; മോഹൻലാലിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി
X

മോഹൻലാൽ-എൽജെപി ചിത്രം ഒരുങ്ങുന്നതായി ലിജോ ജോസ് പെല്ലിശ്ശേരി. 'മേരി ആൻഡ് ജോൺ ക്രീയേറ്റീവ് ,മാക്സ് ലാബ്സ് ,സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലാലേട്ടൻ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വർത്തമാനം അറിയിച്ചുകൊള്ളട്ടെ. എല്ലാവർക്കും, സ്നേഹം, സന്തോഷം, സമാധാനം,' എന്നാണ് ലിജോ ജോസ് കുറിച്ചത്. മോഹൻലാലും പുതിയ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഇരുവരുമൊത്തുള്ള സിനിമയ്ക്കായി കാത്തിരിക്കുന്ന എന്നാണ് പോസ്റ്റിന് വരുന്ന പ്രതികരണങ്ങൾ. ഏറെ പ്രതീക്ഷയുണ്ടെന്നും അത് തകരില്ല എന്നും ആരാധകർ കമന്റിലൂടെ അറിയിച്ചു. തന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശകരവും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്നായിരുന്നു മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

കഴിഞ്ഞ ദിവസം ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൊഡക്ഷൻസ് മോഹൻലാൽ-എൽജെപി സിനിമയേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ചിത്രത്തില്‍ ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവരിതരിപ്പിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമാകുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായെങ്കില്‍ തന്നെ സിനിമയുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്. 'മലക്കോട്ട വാലിബന്‍' എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നതെന്നാണ് ചര്‍ച്ചകള്‍. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും സൂചനയുണ്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുകയെന്നും റിപ്പോർട്ടുണ്ട്. ഷിബു ബേബി ജോണ്‍ ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. 2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിക്കും.

Story Highlights: Lijo Jose Pellissery About His next Film with Mohanlal

Next Story