ദീപാവലിക്ക് പ്രണയത്തിന്റെ മധുരവുമായി 'ചങ്ക് കട്ടോളെ'; മെനി മെനി ഹാപ്പി റിട്ടേൺസിലെ ഗാനം പുറത്തിറങ്ങി

കാളിദാസ് ജയറാം നായകനാകുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്'; 'ചങ്ക് കട്ടോളെ' ഗാനത്തിലൂടെ സംഗീത പ്രേമികളുടെ മനം കവർന്ന് അണിയറപ്രവർത്തകർ

ദീപാവലിക്ക് പ്രണയത്തിന്റെ മധുരവുമായി 'ചങ്ക് കട്ടോളെ'; മെനി മെനി ഹാപ്പി റിട്ടേൺസിലെ ഗാനം പുറത്തിറങ്ങി
dot image

അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസി'ലെ രണ്ടാമത്തെ ഗാനമായ 'ചങ്ക് കട്ടോളെ' പുറത്തിറങ്ങി. പ്രണയത്തിന്റെ മനോഹരമായ ഭാവങ്ങളും ഹൃദ്യമായ ഈണവും ചേർന്നൊരുക്കിയ ഗാനം മികച്ചൊരു ഫീൽ ഗുഡ് സംഗീതാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. മനോഹരമായ ഈണത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗോവിന്ദ് വസന്തയും ലൈക ജമാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തൈക്കുടം ബ്രിഡ്ജിലൂടെയും '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളിലൂടെയും സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോവിന്ദ് വസന്തയുടെ സംഗീതം ഈ ഗാനത്തിനും വേറിട്ടൊരു ഭംഗി പകരുന്നു. പ്രണയാർദ്രമായ വരികളും ഹൃദ്യമായ സംഗീതവും ഒത്തുചേരുന്ന 'ചങ്ക് കട്ടോളെ' ഇതിനോടകം ശ്രദ്ധ നേടുകയാണ്. 'ജൂൺ', 'മധുരം' എന്നീ സിനിമകൾക്കും 'കേരള ക്രൈം ഫയൽസ്' എന്ന ഹിറ്റ് പരമ്പരയ്ക്കും ശേഷമാണ് അഹമ്മദ് കബീർ ഈ ചിത്രം ഒരുക്കുന്നത്.ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു റോം-കോം ചിത്രമായാണ് അണിയറയിലൊരുങ്ങുന്നത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസിൻ്റെ അച്ഛൻ കഥാപാത്രമായി ലാൽ ഒരു ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു.

മങ്കി ബിസിനസിന്‍റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 'മെനി മെനി ഹാപ്പി റിട്ടേൺസി'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ്. 'ആട്ടം' എന്ന സിനിമയിലൂടെ മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം നിർവ്വഹിക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ദൃശ്യമനോഹരമായ ഫ്രെയിമുകൾ സമ്മാനിച്ച ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അഹമ്മദ് കബീർ - ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ദൃശ്യപരമായി ഏറെ മികച്ചുനിൽക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്‌സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

Content Highlights: A romantic song titled 'Chunk Kattolle' from a Kalidas Jayaram film has been released. Composed by Govind Vasantha, the track is gaining attention for its romantic appeal.

dot image
To advertise here,contact us
dot image