'ഞാന്‍ അമ്മ ആയാല്‍ 'ചില്‍, കൂള്‍' വൈബ് അമ്മയായിരിക്കും'; തമന്ന

തന്റെ അമ്മ എന്നാല്‍ തന്നെ കുറിച്ച് അങ്ങനല്ല കരുതുന്നതെന്നും താരം പറയുന്നു

'ഞാന്‍ അമ്മ ആയാല്‍ 'ചില്‍, കൂള്‍' വൈബ് അമ്മയായിരിക്കും'; തമന്ന
dot image

തെന്നിന്ത്യന്‍ താരം തമ്മന്ന താന്‍ അമ്മയായാല്‍ എങ്ങനെയായിരിക്കുമെന്ന് സംസാരിച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. താന്‍ അമ്മയായാല്‍ വളരെ കൂള്‍ ആയിട്ടുള്ള ഒരു അമ്മയായിരിക്കും, പക്ഷെ എന്റെ അമ്മ വിചാരിക്കുന്നത് താന്‍ ഒരു കര്‍ക്കശ്ശക്കാരിയായ അമ്മയാണെന്ന് വിചാരിക്കുമെന്നും താരം പറയുന്നു. ഫിലിമിഗ്യാനിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചില്‍.

പക്ഷെ താന്‍ അങ്ങനെയല്ലെന്നും അമ്മയുടെ ചിന്താഗതി തെറ്റാണെന്നും താരം പറയുന്നു.'എനിക്ക് കുട്ടികളുണ്ടായാല്‍ ഞാന്‍ അവരോട് ഒരിക്കലും സ്ട്രിക്റ്റ് ആകുമെന്ന് തോന്നുന്നില്ല. ഇന്ന് സ്‌കൂളില്‍ പോകേണ്ട, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കൂ എന്ന് മക്കളോട് പറയുന്ന തരത്തിലുള്ള ഒരു അമ്മയാകാനാണ് എനിക്കിഷ്ടം.'- തമന്ന പറഞ്ഞു.

'ദ് വാന്‍: ഫോഴ്‌സ് ഓഫ് ദ് ഫോറസ്റ്റ്' എന്ന ചിത്രത്തിന്റെ പ്രചാരണ തിരക്കുകളിലാണ് തമന്ന ഇപ്പോള്‍. ബിഹാറിലെ പാറ്റ്‌നയ്ക്കടുത്തുള്ള 400 വര്‍ഷം പഴക്കമുള്ള വന്‍ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട നാടോടിക്കഥകളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയാണ്. ആദ്യ ആഴ്ചയില്‍ തന്നെ 50 കോടിയിലധികം കളക്ഷന്‍ നേടിയിട്ടുണ്ട് ചിത്രം.

Content Highlights: Tamannaah has opened up about what kind of mother she would be. The star also mentions that her own mother does not view her in that light.

dot image
To advertise here,contact us
dot image