ഒടിടിയിലും തരംഗം, തിയേറ്ററുകളില്‍ 'ഹൗസ് ഫുള്‍ മാജിക്'; വെറെ ലെവലില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ്

മലയാളത്തിന്റെ 'DDLJ' ആകുമോ ബെത്ലഹേം കുടുംബ യൂണിറ്റ്?

ഒടിടിയിലും തരംഗം, തിയേറ്ററുകളില്‍ 'ഹൗസ് ഫുള്‍ മാജിക്'; വെറെ ലെവലില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റ്
dot image

ഒടിടിയില്‍ എത്തിയിട്ടും ബോക്സ് ഓഫീസിനെ അമ്പരപ്പിച്ചുകൊണ്ട് തിയേറ്ററുകളില്‍ വന്‍ ജനപ്രവാഹം സൃഷ്ടിക്കുകയാണ് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത് നിവിന്‍ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ 'ബെത്ലഹേം കുടുംബ യൂണിറ്റ്'. 300 കോടി നേട്ടത്തിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിട്ടും, തിയേറ്ററുകളില്‍ പ്രേക്ഷകരുടെ തിരക്കിന് ഒട്ടും കുറവില്ല.
ബോളിവുഡില്‍ വര്‍ഷങ്ങളോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് ചരിത്രം കുറിച്ച 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ' മോഡല്‍ വിപ്ലവത്തിനാണ് ചിത്രം തുടക്കമിട്ടിരിക്കുന്നത്.

സാധാരണയായി ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുന്നതോടെ തിയേറ്ററുകളിലെ തിരക്ക് കുറയുന്നതാണ് പതിവ്. എന്നാല്‍ 'ബെത്ലഹേം കുടുംബ യൂണിറ്റ്' ഇതെല്ലാം തിരുത്തിയെഴുതി. മൊബൈല്‍ സ്‌ക്രീനുകളിലും വീടുകളിലെ ടിവികളിലും കണ്ടവര്‍ തന്നെ, ബിഗ് സ്‌ക്രീനിലെ ആഘോഷവും തിയേറ്റര്‍ എക്‌സ്പീരിയന്‍സും വീണ്ടും ആസ്വദിക്കാന്‍ കുടുംബസമേതം എത്തുകയാണ്. നാല്‍പതോളം തിയേറ്ററുകളില്‍ ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

പ്രധാന നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളിലും മറ്റ് കേന്ദ്രങ്ങളിലും ഇപ്പോഴും ഹൗസ് ഫുള്‍ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെടുന്നത്. സ്‌ക്രീനില്‍ നിവിന്‍ പോളി - മമിത ബൈജു കോമ്പോ നല്‍കുന്ന ഫ്രഷ് ലുക്കും മാജിക്കല്‍ പ്രകടനവുമാണ് പ്രേക്ഷകരെ വീണ്ടും തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.

തമാശയും പ്രണയവും ഫീല്‍ഗുഡ് മുഹൂര്‍ത്തങ്ങളും നിറഞ്ഞ ചിത്രം കുടുംബസമേതം ബിഗ് സ്‌ക്രീനില്‍ കണ്ട് ആസ്വദിക്കാന്‍ പറ്റിയതാണ് എന്നതാണ് മറ്റൊരു വസ്തുത. റീലുകളിലും സോഷ്യല്‍ മീഡിയയിലും ചിത്രത്തിലെ പാട്ടുകളും കോമഡി രംഗങ്ങളും തരംഗമായതോടെ ' റിപ്പീറ്റ് വാച്ച്' വര്‍ദ്ധിച്ചു. വീട്ടിലിരുന്ന് ഒടിടിയില്‍ കണ്ടതാണെങ്കിലും തിയേറ്ററിലെ ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് ചിരിക്കുമ്പോഴുള്ള അനുഭവം വേറെ തന്നെയാണ്. മലയാള സിനിമയില്‍ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള ഈ 'തിയേറ്റര്‍ മാജിക്' ഇന്‍ഡസ്ട്രിക്കും വലിയൊരു ആവേശമാണ് നല്‍കുന്നത്. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ഈ ചിത്രം ഒടിടി റിലീസിന് ശേഷവും തിയേറ്റര്‍ കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചുകൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

Content Highlights: Bethlehem Family Unit creates a sensation on both OTT platforms and in theaters

dot image
To advertise here,contact us
dot image