

ജെറുസലേം: ഫ്‌ലൈദുബായ് ആക്രമണത്തിന്റെ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് വിശദീകരിച്ച് പൈലറ്റ് സ്മിത് മച്ചാര്‍. വിമാനം പറന്നുകൊണ്ടിരിക്കെ ഒമാന്‍ സ്വദേശിയായ സഹപൈലറ്റ് അദ്ദേഹത്തിന് പ്രാര്‍ഥിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്ന് മച്ചാര്‍ പറഞ്ഞു. ശേഷം തന്റെ പിന്നിലേക്ക് അദ്ദേഹം മാറി. താന്‍ അദ്ദേഹത്തിന്റെ ശ്രദ്ധിക്കാതെ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്നാല്‍ നാല് അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്റെ തലയ്ക്ക് പിന്നിലായി വലിയ ശക്തിയില്‍ അടിയേറ്റെന്ന് മച്ചാര്‍ വിശദീകരിച്ചു.
താന്‍ ആദ്യം കരുതിയത് വിമാനത്തിന് എന്തോ തകരാറ് സംഭവിച്ചു എന്നാണ്. പിന്നാലെ വീണ്ടും വീണ്ടും ക്രാഷ് ആക്‌സ് ഉപയോഗിച്ച് പിന്നില്‍ നിന്ന് ആക്രമണമുണ്ടായപ്പോഴാണ് സഹപൈലറ്റാണ് തന്നെ ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞത്. താന്‍ അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. ആദ്യം കോക്പിറ്റ് തുറന്നെങ്കിലും സഹപൈലറ്റ് അടക്കുകയായിരുന്നു. രണ്ടാമത് തുറക്കുമ്പോഴേക്ക് കാഴ്ച മങ്ങി തുടങ്ങിയിരുന്നുവെന്നും മച്ചാര്‍ വ്യക്തമാക്കി. എന്നാല്‍ വിമാനം തഴേക്ക് പോകുന്നത് തനിക്ക് മനസിലായിരുന്നു. വിമാനം കൂപ്പുകുത്തുന്നത് മനസിലായ യാത്രക്കാരുടെ നിലവിളി തനിക്ക് കേള്‍ക്കാമായിരുന്നു. എന്നാല്‍ താന്‍ അപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് മനസിലാക്കിയാണ് അവശേഷിച്ച ബോധത്തില്‍ കോക്പിറ്റ് തുറക്കാന്‍ തീരുമാനിച്ചതെന്ന് മച്ചാര്‍ പറഞ്ഞു.
അത് മൂലം യാത്രക്കാര്‍ക്ക് സംഭവത്തില്‍ ഇടപെടാന്‍ സാധിച്ചു. കോക്പിറ്റ് ഡോര്‍ പുറത്ത് നിന്ന് കോഡ് ഉപയോഗിച്ചേ തുറക്കാന്‍ സാധിക്കൂ എങ്കിലും അകത്തുനിന്ന് നോബ് തിരിച്ചാല്‍ തുറക്കുന്ന നിലയിലുള്ള സംവിധാനമാണുള്ളതെന്നും അത് തുറന്നെങ്കില്‍ മാത്രമേ അപകടം ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്നും മച്ചാര്‍ വ്യക്തമാക്കി. പുറത്ത് നിന്ന് അത് തുറക്കാന്‍ മറ്റ് ക്യാബിന്‍ക്രൂ അംഗങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും സഹപൈലറ്റ് കോഡ് ഉപയോഗിച്ച് തുറക്കുന്നതിനുള്ള അനുമതി നിഷേധിച്ചുകൊണ്ടേയിരുന്നു. വളരെ ചെറിയ ഒരു നോബ് തിരിച്ചതിലൂടെ നൂറുകണക്കിന് ജീവനുകള്‍ക്കാണ് പുതു ജീവന്‍ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തമുഖത്തും ധൈര്യം കൈവിടാതെ ഇടപെടല്‍ നടത്തിയ സ്മിത്ത് മച്ചാറിന്റെ ധീരതയെ ഇസ്രയേല്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു. മച്ചാര്‍ ലോകത്തിന്റെ തന്റെ നായകനാണെന്ന് പറഞ്ഞ അദ്ദേഹം ഇസ്രായേലിന്റെ സ്വാതന്ത്ര്യ ദിന പരിപാടിയിലേക്ക് മച്ചാറിനെ ക്ഷണിക്കുകയും ചെയ്തു.
Content Highlights: Flydubai pilot Smith Machar briefed Israeli Prime Minister Benjamin Netanyahu about the flight incident. Machar said the Omani co-pilot asked him to pray and then moved behind him, before he felt a powerful blow to the back of his head four or five minutes later.