ദിവസം 5 പാക്കറ്റ് സിഗരറ്റ് വരെ അച്ഛൻ വലിക്കും, പുകവലി നിർത്തിയെങ്കിലും ആരോഗ്യത്തെ ബാധിച്ചു; സുചിത്ര

'കിഡ്നി ട്രാൻസ്പ്ലാന്റ് പേഷ്യന്റായിരുന്നു അദ്ദേഹം. സഹോദരിയുടെ കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്തു. ഷു​ഗറും പ്രഷറുമെല്ലാം ഉണ്ടായിരുന്നു. പെട്ടന്നുള്ള മരണമായിരുന്നില്ല. അച്ഛൻ പുകവലിക്കുമായിരുന്നു. ഒരു ദിവസം അഞ്ച് പാക്കറ്റ് വരെ വലിക്കും.'

ദിവസം 5 പാക്കറ്റ് സിഗരറ്റ് വരെ അച്ഛൻ വലിക്കും, പുകവലി നിർത്തിയെങ്കിലും ആരോഗ്യത്തെ ബാധിച്ചു; സുചിത്ര
dot image

മോഹൻലാലിനോളം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബവും. മലയാളികൾക്ക് മോഹൻലാലിന്റെ ഭാര്യ മാത്രമാണ് സുചിത്ര എങ്കിൽ തമിഴകത്തെ സംബന്ധിച്ച് അങ്ങനെയല്ല, തമിഴിലെ പ്രമുഖ നടനും നിര്‍മാതാവുമായ ബാലാജിയുടെ ഇളയ മകളാണ് സുചിത്ര. പിതാവ് കെ. ബാലാജിയുടെ സ്നേഹവും കർക്കശതയും നിറഞ്ഞ ഓർമ്മകൾ പങ്കുവെച്ച് സുചിത്ര മോഹൻലാൽ. അമ്മയുടെ വേർപാടിന് ശേഷം തങ്ങൾക്ക് തണലായി നിന്ന അച്ഛന്റെ വാത്സല്യത്തെക്കുറിച്ചും, രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ അവസാന നാളുകളെക്കുറിച്ചും സുചിത്ര മനസ്സ് തുറക്കുന്നു.

'കിഡ്നി ട്രാൻസ്പ്ലാന്റ് പേഷ്യന്റായിരുന്നു അദ്ദേഹം. സഹോദരിയുടെ കിഡ്നി ട്രാൻസ്പ്ലാന്റ് ചെയ്തു. ഷു​ഗറും പ്രഷറുമെല്ലാം ഉണ്ടായിരുന്നു. പെട്ടന്നുള്ള മരണമായിരുന്നില്ല. കുറച്ച് കാലം ആശുപത്രിയിലായിരുന്നു. അച്ഛൻ പുകവലിക്കുമായിരുന്നു. ഒരു ദിവസം അഞ്ച് പാക്കറ്റ് വരെ വലിക്കും. എല്ലാം പകുതിയിൽ കളയും. ഒരു ദിവസം അദ്ദേഹം പുകവലി നിർത്തി. എത്രയോ വർഷം പുകവലിക്കാതിരുന്നു. എന്നാൽ മുമ്പ് പുകവലിച്ചത് കാരണം ശ്വാസകോശത്തെ ബാധിച്ചിരുന്നു. ഞാനും സഹോദരങ്ങളും ദിവസവും സംസാരിക്കില്ല. എന്നാൽ എന്തെങ്കിലുമുണ്ടാൽ പരസ്പരം താങ്ങായി ഉണ്ടാകുമെന്ന് എനിക്കും അവർക്കുമറിയാം. മദ്രാസിലുണ്ടെങ്കിൽ തീർച്ചയായും എല്ലാ ഞായറാഴ്ചയും ഒത്ത് ചേരും.

അച്ഛനെ എല്ലാ ദിവസവും ഓർക്കും. അമ്മ മരിച്ച ശേഷം അച്ഛനാണ് അച്ഛന്റെയും അമ്മയുടെയും റോൾ ചെയ്തത്. ഞാനാ സമയത്ത് ദുബായിലാണ്. ചെന്നെെയിലേക്ക് തിരിച്ച് വരുന്നതിന് മുമ്പ് അച്ഛൻ വിളിച്ചു. നിനക്കെന്തൊക്കെ ഒരുക്കി വെക്കണമെന്ന് അച്ഛൻ ചോദിച്ചു. ഞാൻ വരുമ്പോഴേക്കും അച്ഛനെല്ലാം ഒരുക്കി വെക്കുമായിരുന്നു. അച്ഛന്റെ അമ്മ മലയാളിയാണ്. അച്ഛന്റെ അച്ഛൻ അയ്യങ്കാറും. എന്റെ അമ്മ പൊന്നാനിയിൽ നിന്നുള്ള മലയാളിയാണ്. അച്ഛൻ വീട്ടിൽ കർക്കശക്കാരനായിരുന്നു. എന്നാൽ ലാളിക്കുകയും ചെയ്യും.

അച്ഛന് ആരെയെങ്കിലും ഭയമുണ്ടെങ്കിൽ അത് ചേച്ചിയെയായിരുന്നു. അമ്മ മരിച്ച ശേഷം എല്ലാ ഞായറാഴ്ചയും ലഞ്ച് അച്ഛന്റെ വീട്ടിൽ വെച്ചാണ്. ഞാനും എന്റെ കുടുംബവും സഹോദരങ്ങളും കുടുംബവും കസിൻസുമെല്ലാം എത്തി ഒരു ഫാമിലി ​ഗെറ്റ് ടു​ഗെദർ പോലെയായിരിക്കും. ഇപ്പോഴും അത് തുടരുന്നെന്നും സുചിത്ര മോഹൻലാൽ പറയുന്നു.

Content Highlights: Suchitra Mohanlal recalls her father's affection and support after her mother's passing, describing how he became a source of strength and shelter for the family. She also shares memories of his final days while he was battling illness.

dot image
To advertise here,contact us
dot image