

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിൾ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ഫാന്റസിയും മാജിക്കുമെല്ലാം ചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം കുട്ടികളാണ് പ്രധാനമായും ഏറ്റെടുത്തിരിക്കുന്നത്. കുടുംബപ്രേക്ഷകരെ ചിത്രം ആകർഷിക്കും എന്നാണ് ഉയരുന്ന അഭിപ്രായം.
ഫഹദിന്റെ ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രവും പ്രകടനവുമാണ് എന്നാണ് പ്രേക്ഷക പ്രതികരണം. തമാശയും കളിചിരികളുമായി ഫഹദ് തെലുങ്ക് പ്രേക്ഷകരെ മാത്രമല്ല സൗത്ത് ഇന്ത്യയെ മുഴുവൻ കയ്യിലെടുക്കുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദിവ്യയെ അവതരിപ്പിച്ച സാറയ്ക്കും കയ്യടികൾ ഉയരുന്നുണ്ട്.
ചിത്രത്തിലെ വിഷ്വൽ ഇഫക്ടുകളും ഫൈറ്റ് സീനും മ്യൂസിക്കുമെല്ലാം നല്ല അഭിപ്രായമാണ് നേടുന്നത്. കോമഡിക്കൊപ്പം ഇമോഷണൽ രംഗങ്ങളും ചിത്രത്തിലുണ്ടെന്നും മികച്ചൊരു ഫീൽ ഗുഡ് ചിത്രമാണ് ഇതെന്നുമാണ് സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷം പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഫഹദ് ഫാസിൽ, ബാലതാരം സാറ പാലേക്കർ, സൗരഭ് സച്‌ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ചിത്രം എസ് എസ് കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ വിതരണം നിർവഹിക്കുന്നത്. പി ആർ ഓ : പ്രതീഷ് ശേഖർ.
Content Highlights: Fahadh Faasil movie Don't Trouble the Trouble get good response in theatres