

രജിനികാന്ത് ചിത്രം ജയിലറിൽ മോഹൻലാലിന് ബിജിഎം ഒരുക്കിയതിന്റെ അനുഭവങ്ങള്‍ പറഞ്ഞ് അനിരുദ്ധ്. ഓരോ കഥാപാത്രങ്ങളെയും തെരഞ്ഞെടുത്ത ശേഷമാണ് അവര്‍ക്ക് വേണ്ടി ബി.ജി.എം ഒരുക്കിയതെന്ന് അനിരുദ്ധ് പറഞ്ഞു. ബോംബൈയില്‍ ഗോള്‍ഡ് ബിസിനസൊക്കെ നടത്തുന്ന ഡോൺ ആയതിനാൽ പാബ്ലോയെപ്പോലെ സ്‌റ്റൈലിഷായിട്ടുള്ള ബിജിഎം ആണ് ഒരുക്കിയതെന്ന് അനിരുദ്ധ് പറഞ്ഞു. സണ്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട വീഡിയോയിലാണ് അനിരുദ്ധ് ഇക്കാര്യം പറഞ്ഞത്.
'ഇതില്‍ പ്രധാനപ്പെട്ട രണ്ട് ഗസ്റ്റ് റോളുകളുണ്ട്. അവര്‍ രണ്ട് പേരും വേറെ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍സ്റ്റാറുകളാണ്. അതിനനുസരിച്ച് സ്‌പെഷ്യലായിട്ട് ബിജിഎം സെറ്റ് ചെയ്യണം. ശിവരാജ് കുമാര്‍ സാര്‍ മംഗളൂരു ബേസ് ചെയ്ത കഥാപാത്രമായതുകൊണ്ട് നമ്മുടെ നാടിന്റെ സ്റ്റൈലിന് ചേരുന്ന തരത്തില്‍ റൂട്ടഡായി ഒരു പരിപാടി പിടിച്ചു. പക്ഷേ, ലാല്‍ സാറിന്റെ ക്യാരക്ടര്‍ ഡിഫറന്റാണ്. അദ്ദേഹം ബോംബൈയില്‍ ഗോള്‍ഡ് ബിസിനസൊക്കെ നടത്തുന്ന ഡോണാണ്. അപ്പോള്‍ അതിനനുസരിച്ച് പാബ്ലോയെപ്പോലെ സ്‌റ്റൈലിഷായിട്ടുള്ള ഒരു ബിജിഎം ഒരുക്കി. തിയേറ്ററില്‍ അത് വര്‍ക്കായി എന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷമായി', അനിരുദ്ധ് പറഞ്ഞു.
മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തി കേരളത്തിൽ ഗംഭീര പ്രതികരണം നേടിയ ചിത്രമായിരുന്നു ജയിലർ. മലയാളി പ്രേക്ഷകരും മോഹൻലാൽ ചെയ്ത മാത്യു എന്ന കഥാപാത്രം സ്വീകരിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ 15ന് റിലീസ് ചെയ്യും. ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമൂട്, വിദ്യാ ബാലന്‍, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, ഹക്കിം ഷാ തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ഇതിന് പുറമെ വിജയ് സേതുപതി, ഹൃതിക് റോഷന്‍ എന്നിവരുടെ അതിഥിവേഷവും ഹൈപ്പ് ഉയര്‍ത്തുന്നു.
Content Highlights: Anirudh talks about mohanlal in jailer and bgm