

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച 'ലോക'യുടെ സർവ്വകാല റെക്കോർഡ് ഭേദിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ്. 305 കോടി കളക്ഷനുമായി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് ഓൺലൈൻ ട്രാക്കേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിന് ഇപ്പോഴും തിയേറ്ററുകളിൽ വലിയ തിരക്ക് ആണ് കാണപ്പെടുന്നത്. വീണ്ടും സിനിമ കാണാൻ പോകുന്ന പ്രേക്ഷകരെ ഇത്തവണ കാണാൻ ഇടയായി. ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ബുക്ക് ചെയ്ത മലയാള സിനിമയായും മാറിയിരിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. എന്നാല്‍ ലോകയെ അപേക്ഷിച്ച് അതിവേഗമായിരുന്നു ബെത്‍ലഹേമിന്‍റെ ബോക്സ് ഓഫീസ് കുതിപ്പ്. ലോകയുടെ ലൈഫ് ടൈം കളക്ഷന്‍ 302- 304 കോടി റേഞ്ചില്‍ ആയിരുന്നുവെങ്കില്‍ ബെത്‍ലഹേം 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് വെറും 23 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഔദ്യോഗികമായി നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തുവിട്ടിട്ടില്ല.
ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം കഴിഞ്ഞ വര്‍ഷം റിലീസായ സര്‍വ്വം മായ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങളുടെ ഇടവേളയ്ക്കിപ്പുറം കരിയറിലെ ആദ്യ 300 കോടി ചിത്രവും സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍.
ഇപ്പോഴും ബുക്ക് മൈ ഷോയില്‍ നിലവില്‍ മണിക്കൂറില്‍ 8600 ല്‍ അധികം ടിക്കറ്റുകളാണ് ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മല്‍ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
Content Highlights: Nivin Pauly Starrer Bethlehem kudumba unit hits 305 crore and made to industry hit