

ഇടയ്ക്കിടയ്ക്ക് കറണ്ട് പോകുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വലിയ കഷ്ടപ്പാടുണ്ടാക്കുന്ന ഒന്നാണ്. കേരളത്തിൽ അടക്കം ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് ഇപ്പോൾ പവർകട്ട്. ഏത് നേരത്താണ് കറണ്ട് പോകുക എന്നത് ആർക്കും പറയാൻ ആകാത്ത അവസ്ഥയാണ്. ചിലപ്പോൾ ഉറങ്ങിവരുമ്പോൾ ആയിരിക്കും കറണ്ട് പോകുക, ചിലപ്പോൾ അത്യാവശ്യമായി എന്തെങ്കിലും കാര്യം ചെയ്യുന്ന നേരത്തായിരിക്കാം. ഇതെല്ലാം എല്ലാ മനുഷ്യരെയും സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. പലരെയും പല രീതിയിലാകും പവർകട്ട് ബാധിക്കുക.
അത്തരത്തിൽ ഒരു അനുഭവമാണ് ആന്ധ്രപ്രദേശിൽ നിന്ന് വരുന്നത്. ആന്ധ്രയിൽ ഇപ്പോൾ നിരന്തരം പവർകട്ടാണ്. ഇപ്പോൾ ആ പവർകട്ട് കാരണം തന്റെ ജോലി നഷ്ടപ്പെട്ടു എന്ന് തുറന്നുപറയുകയാണ് ഒരു യുവാവ്.
എക്‌സിലൂടെ അഖിൽ എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. രണ്ട് വർഷത്തോളം ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഖിൽ. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പവർകട്ട് അഖിലിന്റെ തൊഴിൽ ജീവിതത്തിന് വലിയ വിലങ്ങുതടിയായി മാറി. ഒരു പ്രധാനപ്പെട്ട പ്രൊഡക്ഷൻ ചെയ്ത് വരുന്നതിനിടെയാണ് കറണ്ട് പോയത്. ഇതോടെ ഇന്റർനെറ്റ് ഇല്ലാതെ ഇരിക്കുകയും അഖിലിന് പ്രൊഡക്ഷൻ സമയത്തിന് പൂർത്തീകരിക്കാൻ കഴിയാതെ വരികയും തിരിച്ചടിയാകുകയും ചെയ്തു. ഇതോടെ കമ്പനി അഖിലിനെ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
జీవితం ఎప్పుడు ఎలా తారుమారవుతుందో తెలీదు. లాస్ట్ 2 ఇయర్స్ నుండి ఒకే కంపెనీలో WFH చేస్తున్నా, ఎప్పుడూ ఎలాంటి రిమార్క్ లేదు. కానీ ఈ వారం వరుసగా 4 రోజులు పవర్ కట్స్ వల్ల ప్రొడక్షన్ రిలీజ్ మిస్ అయింది. హాట్స్పాట్ సిగ్నల్ కూడా రాలేదు. క్లయింట్ ఎస్కలేట్ చేశాడు, మేనేజ్మెంట్ డైరెక్ట్గా పింక్ స్లిప్ చేతిలో పెట్టింది. నా తప్పు లేకుండానే ఈరోజు ఉద్యోగం పోయింది... ఏం చేయాలో కూడా అర్థం కావట్లేదు. 💔
— Akhil 🚬 (@NaperuShivaMani) September 11, 2026
വൈദ്യുതി നിയന്ത്രണം കാരണമാണ് തനിക്ക് ജോലി തീർക്കാൻ പറ്റാതെ വന്നത് എന്നൊക്കെ കമ്പനിയോട് അഖിൽ പറഞ്ഞുനോക്കിയെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല. പെട്ടെന്നാണ് തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്. നാല് ദിവസമായി അടുപ്പിച്ച് കറണ്ട് പോകുകയാണ്. ഇത് മൂലം തനിക്ക് പ്രൊഡക്ഷൻ സമയത്തിന് നൽകാൻ കഴിഞ്ഞില്ല. മൊബൈൽ ഹോട്സ്പോട്ടും വർക്കായില്ല. തന്റെ പോലും തെറ്റല്ലാതെ ജോലി നഷ്ടപ്പെട്ടു എന്നും അഖിൽ പറയുന്നു.
നിരവധി പേരാണ് അഖിലിന്റെ ഈ അനുഭവത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. ചിലർ പവർകട്ട് മൂലം തങ്ങൾക്കുണ്ടായ അനുഭവങ്ങളും മറ്റും പങ്കുവെക്കുകയാണ്. വിപ്രോയിൽ ട്രെയ്‌നിങ്ങിന് ചേർന്ന ശേഷമുള്ള തന്റെ അനുഭവത്തെപ്പറ്റിയാണ് ഒരാൾ പറഞ്ഞത്. ഇത്തരത്തിൽ ഒരുപാട് പേർക്ക് നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Content Highlights: Akhil, a young employee who had worked at a company for nearly two years, says frequent power cuts in Andhra Pradesh affected his work. During an important production assignment, a power outage disrupted his internet connection and prevented him from completing the work on time. He says the setback eventually resulted in the company deciding to terminate his employment.