'കടലിൽ ഷൂട്ട് ചെയ്ത സമയം മിഥുൻ ഉണ്ടായിരുന്ന ബോട്ട് മറിഞ്ഞു, അവനെ കാണാതെ പോയി…'; സൂരി

ഈ സിനിമയിൽ റിസ്ക് വളരെ കൂടുതൽ ആണെന്നും കടലിൽ ഷൂട്ട് ചെയ്ത സമയത്ത് മിഥുൻ സഞ്ചരിച്ച ബോട്ട് മറിഞ്ഞെന്നും സൂരി പറഞ്ഞു

'കടലിൽ ഷൂട്ട് ചെയ്ത സമയം മിഥുൻ ഉണ്ടായിരുന്ന ബോട്ട് മറിഞ്ഞു, അവനെ കാണാതെ പോയി…'; സൂരി
dot image

മണ്ടാടി സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ച് നടൻ സൂരി. ഈ സിനിമയിൽ റിസ്ക് വളരെ കൂടുതൽ ആണെന്നും കടലിൽ ഷൂട്ട് ചെയ്ത സമയത്ത് മിഥുൻ സഞ്ചരിച്ച ബോട്ട് മറിഞ്ഞെന്നും സൂരി പറഞ്ഞു. നീന്തൽ അറിയാത്ത മിഥുൻ കടലിൽ പോയെന്ന് ഓർത്ത് ടെൻഷൻ അടിച്ചെന്നും കുറച്ച് കഴിഞ്ഞപ്പോൾ ബോട്ടിന്റെ ഒരു സൈഡിൽ തൂങ്ങി പിടിച്ച് നിൽക്കുന്ന മിഥുനെ കണ്ടെന്നും സൂരി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് സൂരി ഇക്കാര്യം പറഞ്ഞത്.

'ഈ സിനിമയിൽ അഭിനയിക്കുമ്പോൾ റിസ്ക് കൂടുതലാണ്…ഷൂട്ടിംഗ് സമയത്ത് മിഥുൻ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞു. ഞങ്ങൾ ടെൻഷൻ ആയി അവനെ കാണാതെ പോയി. എല്ലാവരും അവനെ രക്ഷിക്കാൻ വേണ്ടി കടലിലേക്ക് എടുത്ത് ചാടി, കുറച്ച് കഴിഞ്ഞപ്പോൾ ബോട്ടിന്റെ ഒരു സൈഡിൽ പിടിച്ച് അവൻ തൂങ്ങി നിൽക്കുന്നു. കൂടാതെ മിഥുന് നീന്തൽ അറിയില്ല, ബോട്ടിൽ ഉണ്ടായിരുന്നവർ എല്ലാവരും റിയൽ പ്ലേയേഴ്സ് ആണ്. അവര് ഉള്ളപ്പോൾ നമുക്ക് പേടിക്കണ്ട ആവശ്യമില്ല, ഏതെങ്കിലും സംഭവിച്ചാൽ രക്ഷിക്കാൻ ആൾക്കാരുണ്ട്. അതൊരു ധൈര്യമായിരുന്നു', സൂരി പറഞ്ഞു.

അതേസമയം, മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് മണ്ടാടി. മതിമാരന്‍ പുകഴേന്തി ആണ് സിനിമയുടെ സംവിധാനം. ആര്‍എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് തെലുങ്ക് താരം സുഹാസ് ആണ്. സത്യരാജ്, മിഥുന്‍ ജയ് ശങ്കര്‍, രവീന്ദ്ര വിജയ്, ബാല ശരവണന്‍, സ്റ്റണ്ട് ശിവ, കൃതിക ബാലസുബ്രഹ്‌മണ്യം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Content Highlights: soori talks about the boat collapsed at shooting for mandadi movie

dot image
To advertise here,contact us
dot image