'അച്ഛന്‍ ഒരു ഷോട്ടിന് വേണ്ടി അത്രയും റീടേക്ക് പോയിട്ടുണ്ടാകില്ല, എനിക്ക് ടെൻഷൻ ആയിരുന്നു; വിസ്മയ മോഹൻലാൽ

അച്ഛനൊപ്പമുള്ള രണ്ടാമത്തെ ദിവസവും ടെന്‍ഷന് കുറഞ്ഞിരുന്നില്ല. സീനിലെ ഒരു ഭാഗം എനിക്ക് ശരിയായി വരുന്നതേ ഉണ്ടായിരുന്നില്ല.

'അച്ഛന്‍ ഒരു ഷോട്ടിന് വേണ്ടി അത്രയും റീടേക്ക് പോയിട്ടുണ്ടാകില്ല, എനിക്ക് ടെൻഷൻ ആയിരുന്നു; വിസ്മയ മോഹൻലാൽ
dot image

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'തുടക്കം' റിലീസിന് തയ്യാറെടുക്കുകയാണ്. വിസ്മയയുടെ തുടക്കത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെക്കുകയാണ് വിസ്മയ. മോഹൻലാലിനൊപ്പമുള്ള ആദ്യത്തെ ഷോർട്ട് ഒരുപാട് ടേക്ക് പോയെന്നും ആദ്യമായിട്ടാവും മോഹൻലാൽ ഇത്രയധികം ടേക്കുകൾ എടുക്കുന്നതെന്നും വിസ്മയ പറഞ്ഞു.

'തുടക്കത്തില്‍ ഞാന്‍ വളരെ ആവേശഭരിതയായിരുന്നു. അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുകയാണ്. സെറ്റില്‍ എത്തിയപ്പോള്‍ എല്ലാവരും വലിയ ടെന്‍ഷനിലാണ്. അച്ഛന്റൊപ്പം ആദ്യമായി അഭിനയിക്കുയല്ലേ എന്ന് പറഞ്ഞ് അവര്‍ ഹൈപ്പ് കൂട്ടി. അതോടെ ഞാന്‍ നെര്‍വസ് ആകാന്‍ തുടങ്ങി. സെറ്റിലെ അന്തരീക്ഷം മാറി അച്ഛന്‍ വന്നതോടെ. എല്ലാം ശാന്തമായി. അച്ഛനൊപ്പം ആദ്യമെടുത്ത ഷോട്ട് കുറേ ടേക്ക് പോയി. അച്ഛന്‍ ജീവിതത്തില്‍ ഒരു ഷോട്ടിന് വേണ്ടി അത്രയും ടേക്ക് പോയിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. അച്ഛനൊപ്പമുള്ള രണ്ടാമത്തെ ദിവസവും ടെന്‍ഷന് കുറഞ്ഞിരുന്നില്ല. സീനിലെ ഒരു ഭാഗം എനിക്ക് ശരിയായി വരുന്നതേ ഉണ്ടായിരുന്നില്ല.

പിന്നെ അത് ഉപേക്ഷിച്ച് മുന്നോട്ട് പോവുകയായിരുന്നു. ബാക്കിയുള്ള ഭാഗം ശരിയായി വന്നിരുന്നു. അച്ഛന്‍ ഓക്കെ, ശാന്തയാകൂ, വേഗത കുറയ്ക്കൂ എന്നൊക്കെ പറഞ്ഞു തന്നു. ഞാന്‍ നെര്‍വസ് ആയപ്പോള്‍ വേഗത കൂടുകയും തെറ്റുകള്‍ വരുത്തുകയും ചെയ്തപ്പോള്‍ സ്ലോ ഡൗണ്‍ ചെയ്യാന്‍ പറഞ്ഞതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. അച്ഛനേയും സായ് കുമാര്‍ അങ്കിളിയുമൊക്കെ ജോലി ചെയ്യുന്നത് കാണുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴും അവര്‍ക്കുള്ള പാഷനും ജോലിയോടുള്ള സമീപനവും പ്രചോദനം നല്‍കുന്നതാണ്', വിസ്മയ മോഹൻലാൽ പറയുന്നു.

കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈറ്റില്‍ ഡിസൈനും ആ സൂചനകളാണ് നല്‍കുന്നത്.

2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Content Highlights: Vismaya Mohanlal has shared her experience of working on a shooting set with her father, Malayalam superstar Mohanlal. She spoke about the memorable moments, learning experiences, and the special bond they shared during the filming process.

dot image
To advertise here,contact us
dot image