

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഹർദിക് പാണ്ഡ്യയുടെ കൂടുമാറ്റ അഭ്യൂഹങ്ങൾക്കിടയിൽ വൈറലായി താരത്തിന്റെ ക്ഷേത്ര ദർശന ദൃശ്യങ്ങൾ. തല മൊട്ടയടിച്ചിട്ടുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലായിരുന്നു താരം സുഹൃത്ത് മഹിക ശർമയ്‌ക്കൊപ്പം ദർശനത്തിന് എത്തിയത്. അവിടുത്തെ പ്രധാന പ്രഭാത ചടങ്ങായ സുപ്രഭാത സേവയില്‍ ഹർദിക് പങ്കെടുത്തിരുന്നു. തുടർന്ന് താരം സ്വാമിയുടെ അനുഗ്രഹം വാങ്ങാൻ എത്തുകയും ചെയ്തു.
ഹർദിക്കിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ നിർണായക സമയത്താണ് ഈ ക്ഷേത്ര ദർശനം എന്നതും എടുത്തുപറയേണ്ട കാര്യമാണ്. പരിക്ക് മാറി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം. ഈ കഴിഞ്ഞ ഐപിഎല്ലിന് പിന്നാലെ വില്ലനായി എത്തിയ പുറം വേദനയും, തുടർന്ന് തുടയിലേറ്റ പരിക്കും കാരണം താരത്തിന് ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കണ്ടി വന്നിരുന്നു. താരം ഉടനെ തന്നെ തന്റെ കായികക്ഷമത വീണ്ടെടുത്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരധകരും പ്രതീക്ഷിക്കുന്നത്.
Content highlight: Hardik Pandya shaves head temple visit video goes viral