കുഞ്ചാക്കോ ബോബന്റെ കവിളത്ത് ഉമ്മകളുമായി ഒരു ബാലന്‍

'ഉന്മാദം' സിനിമയുടെ പ്രൊമോഷനിടയില്‍ കുഞ്ചാക്കോ ബോബനെ ഓടിവന്ന് കെട്ടിപ്പിടിച്ച് കുട്ടിക്കുറുമ്പന്‍

കുഞ്ചാക്കോ ബോബന്റെ കവിളത്ത് ഉമ്മകളുമായി ഒരു ബാലന്‍
dot image

സദസ്സില്‍ മുന്‍ നിരയില്‍ ഇരുന്ന കുഞ്ചാക്കോ ബോബനെ കണ്ടതും നെഞ്ചോടുചേര്‍ന്ന് കെട്ടിപ്പിടിച്ചു കുറച്ചുനേരം അവന്‍ നിന്നു, പിന്നെ കവിളത്ത് തുരുതുരെ മുത്തമിട്ടു. കണ്ടുനിന്നവര്‍ക്ക് ഈ കാഴ്ച കൗതുകമുണര്‍ത്തി. 'ഉന്മാദം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഓപ്പറേഷന്‍ തൂഫാന്‍ ജാഗരണ്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കുഞ്ചാക്കോ ബോബന്‍ എത്തിയപ്പോഴാണ് ഒരു കുട്ടിയുടെ ഈ നിഷ്‌കളങ്കമായ ചുംബനവും കെട്ടിപ്പിടുത്തവും ഏവരുടേയും ശ്രദ്ധ കവര്‍ന്നത്. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 'ഉന്മാദം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.

ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് നടന്ന ജാഗരണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു കുഞ്ചാക്കോ ബോബന്‍. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിച്ച 'ഉന്മാദം' സിനിമയുടെ പ്രചാരണാര്‍ത്ഥമായിരുന്നു ചാക്കോച്ചന്‍ ചടങ്ങിനെത്തിയിരുന്നത്.

പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്. ദേശീയ പുരസ്‌കാര ജേതാവായ ഷാഹി കബീര്‍ 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്. ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: A young boy planting kisses on Kunchacko Boban's cheeks—a playful little fellow who ran up and hugged the actor during the promotion of the movie 'Unmadam'.

dot image
To advertise here,contact us
dot image