ഞെട്ടിക്കാന്‍ വിനീതും ദിലീഷ് പോത്തനും സാഗര്‍ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്

ഞെട്ടിക്കാന്‍ വിനീതും ദിലീഷ് പോത്തനും സാഗര്‍ സൂര്യയും; ആകാംക്ഷ നിറച്ച് 'ഭൗമ' ഫസ്റ്റ് ലുക്ക്
dot image

ഒരു വീട്ടിലുള്ള ഓരോരുത്തുരുടേയും ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും കാഴ്ചപ്പാടുകളും ചിന്തകളുമൊക്കെ വ്യത്യസ്തമായിരിക്കില്ലേ… അത്തരത്തിലുള്ളൊരു വീട്ടില്‍ ഒരു ഗ്രാന്‍ഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേര്‍ന്നിരിക്കുന്ന മുത്തച്ഛന്‍ ക്ലോക്കില്‍ സമയം പത്തേപത്ത്.

മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളില്‍ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. 'ഭൗമ' എന്ന പേരിലെത്തുന്ന പുതിയ ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്ന ഈ ഫസ്റ്റ് ലുക്ക് പ്രേക്ഷകരില്‍ പുതുമ സമ്മാനിച്ചിരിക്കുകയാണ്. തീര്‍ത്തും സമാനതകളില്ലാത്ത രീതിയിലുള്ളൊരു ഫസ്റ്റ് ലുക്ക് പോസ്റ്ററായി ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

നടന്മാരായ വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.

രേവതി ശര്‍മ്മ, അതിഥി ബാലന്‍, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍, അപര്‍ണ ജോണ്‍സ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

Also Read:

ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത് റെജിന്‍ എസ് ബാബുവാണ്. ഏറെ പ്രേക്ഷക പ്രശംസ നേടിയ 'പെന്‍ഡുലം' എന്ന ചിത്രത്തിന് ശേഷം റെജിന്‍ ഒരുക്കുന്ന ചിത്രവുമാണിത്.

ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എക്‌സി.പ്രൊഡ്യൂസര്‍: ഡാനിഷ് കെ.എ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അപ്പുണ്ണി സജന്‍, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്: എം.ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണന്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സിബിന്‍ വര്‍ഗ്ഗീസ്, സ്റ്റില്‍സ്: ജിതിന്‍ എസ് ബാബു, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: The first-look poster of the film Bhauma, featuring Dileesh Pothan and Sagar Surya, has been released. The movie is set to be released in Malayalam, Tamil, Telugu, Hindi, and Kannada.

dot image
To advertise here,contact us
dot image