

അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. സമ്മിശ്ര പ്രതികരണം ആണ് സിനിമ നേടിയതെങ്കിലും വമ്പൻ വിജയമാണ് സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ഇപ്പോഴിതാ വീണ്ടും ആധിക് രവിചന്ദ്രനൊപ്പം അടുത്ത സിനിമയ്ക്കായി ഒന്നിക്കുകയാണ് അജിത്.
ഒരു കൊമേർഷ്യൽ സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ നിർമിക്കുന്നത് അജിത്കുമാർ തന്നെയാകും. ശാലിനി അജിത്കുമാർ ആണ് ചിത്രം പ്രെസെന്റ് ചെയ്യുക. അനിരുദ്ധ് ആണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉടനെ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഏപ്രില്‍ പത്തിനാണ് ഗുഡ് ബാഡ് അഗ്ലി പുറത്തിറങ്ങിയത്. തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
#AK64 going to be Presented by #ShanliniAjithkumar, as AjithKumar himself stepping into production ♥️
— AmuthaBharathi (@CinemaWithAB) July 15, 2026
Shalini to manage the full Financial control over the project🤝
Expecting the official announcement regarding the project very soon🎬#Ajithkumar - #AdhikRavichandran -… pic.twitter.com/olTseQxvoj
അതേസമയം, ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നത് കാരണം അജിത് സിനിമകൾ ഏറ്റെടുക്കാൻ നിർമാതാക്കൾ തയാറാകുന്നില്ല എന്ന പ്രമുഖ ഫിനാൻസിയറും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യത്തിന്റെ വാക്കുകൾ നേരത്തെ വൈറലായിരുന്നു. തമിഴ് സിനിമാ വ്യവസായത്തിന് നിലവിൽ നൽകാൻ കഴിയുന്നതിലും ഉയർന്ന പ്രതിഫലമാണ് അജിത് കുമാർ ആവശ്യപ്പെടുന്നത്. നിലവിൽ അജിത്തിന്റെ പ്രതിഫലം തമിഴ്നാട്ടിലെ നിർമാതാക്കൾക്ക് താങ്ങാനാവുന്നതിലും കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. നിലവിൽ, റെഡ് ജയന്റ് സ്റ്റുഡിയോസ്, എജിഎസ് എന്റർടൈൻമെന്റ്സ്, സൺ പിക്ചേഴ്സ്, വെൽസ് എന്റർടൈൻമെന്റ്സ് എന്നിവർ നിർമിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. പക്ഷേ അവർക്ക് അത്തരം വലിയ റിസ്കുകൾ എടുക്കാൻ താൽപ്പര്യമില്ലെന്നും അവർ ലാഭവിഹിതം പങ്കുവെക്കുന്ന രീതിയാണ് താത്പര്യപ്പെടുന്നതെന്നും സുബ്രഹ്മണ്യം വ്യക്തമാക്കി. 110 മുതൽ 120 കോടി വരെയാണ് അജിത്തിന്റെ പ്രതിഫലം.
Content Highlights: Actor Ajith Kumar is reportedly teaming up again with director Adhik Ravichandran after Good Bad Ugly. The upcoming project will also mark Shalini Ajith Kumar’s role as a producer.