ഒന്നാമനായി യഷ്, തൊട്ടുപിന്നാലെ ഇമ്രാൻ ഹാഷ്മി; 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ ഇവ

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ ഒരുക്കുന്ന ഡിസി ആണ് നാലാം സ്ഥാനത്തുള്ള സിനിമ

ഒന്നാമനായി യഷ്, തൊട്ടുപിന്നാലെ ഇമ്രാൻ ഹാഷ്മി; 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകൾ ഇവ
dot image

സൂപ്പർതാരങ്ങളുടെത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകൾ ആണ് ഇനിയും 2026 ൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. പല പാൻ ഇന്ത്യൻ സിനിമകളും 2026 ൽ ബോക്സ് ഓഫീസ് പിടിച്ചടക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ 2026 ൽ പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഐഎംഡിബി.

ഗീതു മോഹൻദാസ് ചിത്രം ടോക്സിക് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 52.3 ശതമാനം പ്രേക്ഷകരാണ് ടോക്സിക്കിനായി കാത്തിരിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സുമാണ് ചിത്രം നിര്‍മിക്കുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇമ്രാൻ ഹാഷ്മി ചിത്രം ആവരപൻ 2 ആണ് രണ്ടാം സ്ഥാനമുള്ള സിനിമ. നിതിൻ കക്കർ ഒരുക്കുന്ന സിനിമ ഓഗസ്റ്റ് 14 ന് പുറത്തിറങ്ങും. ദിഷ പടാനി, ഷബാന ആസ്മി, സുവീന്ദർ വിക്കി എന്ജിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇമ്രാൻ ഹാഷ്മിയുടെ തന്നെ ഹിറ്റ് ചിത്രമായ ആവരപനിൻ്റെ രണ്ടാം ഭാഗമാണിത്. ബോളിവുഡ് ചിത്രം ഇന്ദ്രജാൽ ആണ് മൂന്നാം സ്ഥാനത്തുള്ള സിനിമ. ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ ഒരുക്കുന്ന ഡിസി ആണ് നാലാം സ്ഥാനത്തുള്ള സിനിമ. ഒരു ആക്ഷൻ വയലന്റ് സിനിമയാകും ഡിസി എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ലോകേഷിന്റെയും വാമിക ഗബ്ബിയുടെയും ആക്ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.

ആദർശ് ബാൽ വിദ്യാലയ, ശ്രദ്ധ കപൂർ ചിത്രം ഈത്ത, സൂര്യയുടെ വിശ്വനാഥ് ആൻഡ് സൺസ്, നാനിയുടെ ദി പാരഡൈസ്, മിർസാപൂർ, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിലെ മറ്റു സിനിമകൾ. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സിനിമയായതിനാൽ വമ്പൻ ഓപ്പണിങ് തന്നെ ഈ ചിത്രങ്ങൾ നേടുമെന്നാണ് കണക്കുകൂട്ടൽ.

Content Highlights: Yash and Emraan Hashmi feature among the top names in the list of most awaited Indian movies of 2026. Several upcoming films across industries have created high expectations among audiences.

dot image
To advertise here,contact us
dot image