

മലയാള സിനിമയിലെ യുവനായികമാരിൽ ശ്രദ്ധേയയാണ് സാനിയ അയ്യപ്പൻ. സിനിമകളും ഡാൻസ് ഷോയുമായി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ് സാനിയ. അടുത്തിടെ 'കല്യാണി' എന്ന മ്യൂസിക് വീഡിയോയിലൂടെ സാനിയ ആഗോള ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയബന്ധത്തെ കുറിച്ചും, വിവാഹസങ്കല്പങ്ങളെ കുറിച്ചും സാനിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താൻ ഇപ്പോൾ ഒരു ഹാപ്പി റിലേഷൻഷിപ്പിൽ ആണെന്നും എന്നാൽ വിവാഹം ഉടൻ തന്നെ ഇല്ലെന്നുമാണ് സാനിയ പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘കൂട്ടുകാരിയുടെ വിവാഹം അറിയിച്ചപ്പോഴാണ് എനിക്കും വിവാഹപ്രായമായി എന്ന ചിന്ത വന്നത്. അമ്മയോടു പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ മക്കളും ആയി എന്ന് ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍ ആണെങ്കിലും ഉടനെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇല്ല. റിലേഷന്‍ഷിപ്പില്‍ ഉള്ള എല്ലാവരോടും പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. സെല്‍ഫ് റെസ്‌പെക്ട് കളഞ്ഞു ബന്ധങ്ങളില്‍ കുടുങ്ങരുത്. നമ്മുടെ ബന്ധം ടോക്‌സിക് ആണെന്ന് ചുറ്റുമുള്ളവരെല്ലാം പറയുന്നുണ്ടെങ്കില്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുക; സാനിയ അയ്യപ്പൻ പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധനേടി പിന്നീട് ഡീജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് സാനിയ. മലയാളത്തിന് പുറമെ തമിഴിലും സാനിയ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലൂസിഫറിലും സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനിലും സാനിയ വേഷമിട്ടിട്ടുണ്ട്. ജാൻവി എന്ന കഥാപാത്രത്തെയാണ് സാനിയ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇതിന് പുറമേ പ്രേതം 2, പതിനെട്ടാംപടി, സ്വർഗ്ഗവാസൽ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.
Content Highlights: Malayalam actor Saniya Iyappan has shared that she is currently in a happy relationship. Speaking in a recent interview, the actor opened up about her personal life, offering fans a rare glimpse into her relationship while continuing to keep certain details private.