ഫിഫ പവർ റാങ്കിങ്; മെസിയെ പിന്തള്ളി ബെല്ലിങ്ങാം; മാറ്റമില്ലാതെ എംബാപ്പെ

ഫിഫ ലോകകപ്പ് പവർ റാങ്കിങ്ങിൽ ലയണൽ മെസ്സിയെ മറികടന്ന് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാം

ഫിഫ പവർ റാങ്കിങ്; മെസിയെ പിന്തള്ളി ബെല്ലിങ്ങാം; മാറ്റമില്ലാതെ എംബാപ്പെ
dot image

നോർവേയ്‌ക്കെതിരായ ഇരട്ട ഗോളിന് ഫിഫ ലോകകപ്പ് പവർ റാങ്കിങ്ങിൽ ലയണൽ മെസ്സിയെ മറികടന്ന് ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ങാം. നോർവേയ്‌ക്കെതിരേ രണ്ട് ഗോളുകൾ നേടിയതോടെ മെസിയെ പിന്തള്ളി ബെല്ലിങ്ങാം രണ്ടാം സ്ഥാനത്തെത്തി.

8.25 അറ്റാക്കിങ് സ്‌കോറോടെയാണ് ബെല്ലിങ്ങാം രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 8.07 അറ്റാക്കിങ് സ്‌കോറുള്ള മെസി മൂന്നാം സ്ഥാനത്താണ്. 8.97 അറ്റാക്കിങ് സ്‌കോറുമായി കിലിയൻ എംബാപ്പെയാണ് ഒന്നാം സ്ഥാനത്ത്.

ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ 8.30 ക്രിയേറ്റിവിറ്റി സ്‌കോറുമായി ഫ്രാൻസിന്റെ മൈക്കൽ ഒലീസെയാണ് ഒന്നാം സ്ഥാനത്ത്. ക്രിയേറ്റിവിറ്റി സ്‌കോർ റാങ്കിങ്ങിൽ 7.65 സ്‌കോറുമായി എംബാപ്പെ നാലാമതുണ്ട്.

സെമി പോരാട്ടങ്ങൾ തുടങ്ങിയതോടെ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളിനുമുള്ള പോരാട്ടം മുറുകുകയാണ്.

content highlights: fifa-power-rankings-jude-bellingham-overtakes-lionel-messi-kylian-mbappe-remains-first

dot image
To advertise here,contact us
dot image