

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് കമല്‍- ശ്രീനിവാസന്‍ കോമ്പോ. മഴയെത്തും മുമ്പേയുടെ വന്‍ വിജയത്തിന് ശേഷം കമല്‍, ശ്രീനിവാസന്‍ മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച സിനിമയാണ് അഴകിയ രാവണന്‍. ഒരുപാട് ചിരിപ്പിക്കുകയും ഒടുക്കം കണ്ണു നനയിപ്പിക്കുകയും ചെയ്ത മമ്മൂട്ടിയുടെ ശങ്കർദാസ് എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസിലുണ്ട്. ചിത്രത്തിലെ കോമഡികളും പാട്ടുകളും ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്.
എന്നാല്‍ റിലീസായ സമയത്ത് ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഈ സിനിമ ചെയ്യാൻ മമ്മൂട്ടി ആദ്യം മടിച്ചിരുന്നുവെന്ന് പറയുകയാണ് കമൽ. സിനിമയിൽ പൊങ്ങച്ചക്കാരൻ കഥാപാത്രം അവതരിപ്പിക്കാൻ മമ്മൂട്ടി മടിച്ചിരുന്നുവെന്നും തന്നെ കളിയാക്കാൻ വേണ്ടി ആണോ ഈ കഥാപാത്രം എന്ന തോന്നൽ മമ്മൂട്ടിയ്ക്ക് വന്നിരുന്നുവെന്നും കമൽ പറഞ്ഞു. ശ്രീനിവാസൻ മമ്മൂട്ടി കോമ്പിനേഷൻ ഗംഭീരമായിരുന്നുവെന്നും കമൽ കൂട്ടിച്ചേർത്തു. സിനിഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'അത്തരം സിനിമകൾ ചെയ്യാൻ അന്ന് മടി ഉള്ള ആളായിരുന്നു മമ്മൂക്ക. കോമഡി ആയാലും ശെരി, ആ സിനിമയിൽ അദ്ദേഹം ഒരു പൊങ്ങച്ചക്കാരനാണ്. ശ്രീനി ആ കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോൾ എന്നെ കളിയാക്കാൻ ആണോ എന്ന തോന്നൽ മമ്മൂക്കയ്ക്ക് വന്നിരുന്നു. പുള്ളി അത് ശ്രീനിയോട് പറയുകയും ചെയ്തിരുന്നു. അതിന്റെ പോസിറ്റീവ് വശം ഉണ്ടെന്ന് പറഞ്ഞപ്പോൾ പുള്ളി ഓക്കേ ആയിരുന്നു. പിന്നെയുള്ള പൊങ്ങച്ചക്കാരൻ പ്രാഞ്ചിയേട്ടൻ എല്ലാം ഈ സിനിമയ്ക്ക് ശേഷമാണ് ചെയുന്നത്. അഴകിയ രാവണൻ ചെയ്യുമ്പോൾ ഇത് തനിക്ക് ചേരുമോ കളിയാകുമോ എന്ന തോന്നൽ മമ്മൂക്കയ്ക്ക് ഉണ്ടായിരുന്നു. പക്ഷെ ശ്രീനിവാസൻ മമ്മൂക്ക കോമ്പിനേഷൻ നല്ലതായിരുന്നു ആ സിനിമയിൽ; കമൽ പറഞ്ഞു.
Content Highlights: Director Kamal has revealed that Mammootty was initially reluctant to take up the lead role in the 1996 Malayalam film Azhakiya Ravanan. The filmmaker shared that Mammootty had some hesitation about the character before eventually becoming part of the much-loved movie.