കെ കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

2026 ഏപ്രിൽ ഏഴിന് വാർത്താ സമ്മേളനം നടത്തിയായിരുന്നു മാത്യു കുഴൽനാടൻ ശബ്ദരേഖ പുറത്ത് വിട്ടത്

കെ കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ  മാത്യു കുഴൽനാടൻ പുറത്തുവിട്ട  ശബ്ദ സംഭാഷണത്തിൽ  ക്രൈംബ്രാഞ്ച് അന്വേഷണം
dot image

തിരുവനന്തപുരം: കെ കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദ സംഭാഷണത്തിൽ അന്വേഷണം. ക്രൈംബ്രാഞ്ച് ബ്രാഞ്ച് അന്വേഷണത്തിനാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടിരിക്കുന്നത്. 2018 ലെ പ്രളയം മനുഷ്യനിർമ്മിതമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ശബ്ദരേഖ. കെ കൃഷ്ണൻ കുട്ടിയുടെ പഴയ ശബ്ദരേഖ എന്ന് അവകാശപ്പെട്ടായിരുന്നു മാത്യു കുഴൽനാടൻ ശബ്ദരേഖ പുറത്ത് വിട്ടത്. 2026 ഏപ്രിൽ ഏഴിന് വാർത്താ സമ്മേളനം നടത്തിയായിരുന്നു മാത്യു കുഴൽനാടൻ ശബ്ദരേഖ പുറത്ത് വിട്ടത്.

'തോട്ടപ്പള്ളി സ്പിൽവേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാർ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേർന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട എന്ന് ശബ്ദ രേഖയിൽ പറഞ്ഞിരുന്നു.

പമ്പയ്ക്ക് മുകളിൽ മണിയാർ പ്രൊജക്ട് ഉണ്ട്. ഇറിഗേഷൻ പ്രൊജക്ട് ആണ്. അതിന്റെ മുകളിൽ ഇലക്ട്രിസിറ്റിയുടെ പ്രൊജക്ട് ഉണ്ട്. അതിൽ നിന്നും കറണ്ട് എടുക്കുന്നത് സ്വകാര്യകമ്പനിയാണ്. മണിയാറിൽ വെള്ളം നിറയ്ക്കാറില്ല. ഇത്തവണ കരാറുകാരന് വേണ്ടി ഷട്ടർ ഇട്ട് വെള്ളം നിറച്ചു. ഗതികേടിന് മരം വീണ് അവിടെ ക്രോസ് ആയി കിടന്നു. വലിക്കാൻ പറ്റാണ്ടായി. തുറക്കുന്നത് തീരുമാനിക്കേണ്ടത് ഡിഎംഎ സെക്രട്ടറിയാണ്. ജോഷി കണ്ണുചിമ്മി വെള്ളം നിറയ്ക്കാൻ സൗകര്യം കൊടുത്തു. എട്ട് കോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. വെള്ളം ഓവറായി വന്നപ്പോൾ സൂയിസ് തുറന്നതാണ് ചെങ്ങന്നൂരും ഇവിടെയെല്ലാം നശിക്കാൻ കാരണം എന്നും ശബ്ദസന്ദേശത്തിൽ പറഞ്ഞിരുന്നു.

'പറമ്പികുളം ഒരു കൊല്ലം നമ്മളും ഒരു കൊല്ലം തമിഴ്‌നാടുമാണ് ചെയർമാൻ. ഇക്കൊല്ലം ജോഷിയാണ് ചെയർമാൻ. 1400 ക്യുസെക് വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് കപ്പാസിറ്റി ഉണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് ഇലക്ട്രിസിറ്റി ഉൽപ്പാദിപ്പിക്കേണ്ട സ്ഥാനത്ത് 20 മെഹാവാട്ട്. അവിടെ 200 കോടി രൂപയുടെ വർക്ക് നടക്കുന്നുണ്ട്. തമിഴ്വാട്ടിൽ. ഈ വെള്ളം പോയാൽ ആ വർക്കിനെ ബാധിക്കും. ആ കരാറുകാർ ജോഷിയെ കണ്ട്..അപ്പോൾ പെരിങ്ങൽക്കുത്തിലേക്ക് ആ വെള്ളം തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടിപ്പുഴ മുഴുവൻ പോയത്. എത്ര കോടി രൂപ' എന്നും ശബ്ദരേഖയിൽ ഉണ്ട്.

ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ മന്ത്രി കെ കൃഷ്ണൻകുട്ടി രം​ഗത്ത് വന്നിരുന്നു. മാത്യു കുഴൽനാടൻ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ പ്രതികരണം. ഓഡിയോ മനുഷ്യ നിർമ്മിതമാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നതെന്നും മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നും കൃഷ്ണൻകുട്ടി പ്രതികരിച്ചിരുന്നു. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കിയിരുന്നു.

തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് കുഴൽനാടൻ പുറത്തുവിട്ട കെ കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ വ്യാജമെന്ന് മാത്യു ടി തോമസും പ്രതികരിച്ചിരുന്നു. ശബ്ദരേഖ കെ കൃഷ്ണൻകുട്ടിയുടേതല്ല. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. വെള്ളപ്പൊക്ക സാധ്യത ഉണ്ടായപ്പോൾ തന്നെ തോട്ടപ്പള്ളി സ്പിൽവേ തുറന്നുവെച്ചു. താൻ നേരിട്ട് തോട്ടപ്പള്ളി സ്പിൽ വേയിൽ പോയിരുന്നുവെന്നും തീവ്രമഴകൊണ്ട് മാത്രമാണ് മഹാപ്രളയം ഉണ്ടായതെന്ന പഠനറിപ്പോർട്ട് ഉണ്ടെന്നും മാത്യു ടി തോമസ് പറഞ്ഞിരുന്നു. ആരോപണത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും മാത്യു ടി തോമസ് വ്യക്തമാക്കിയിരുന്നു.

Conteng Highlights: The Crime Branch has launched an investigation into the alleged audio conversation claimed to be of Kerala Minister K. Krishnankutty, which was released by MLA Mathew Kuzhalnadan, adding a new dimension to the political controversy.

dot image
To advertise here,contact us
dot image