ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകൾ അലംകൃത; ഐ നോബഡിയിലെ 'സർക്കസ്' എന്ന ഗാനം പുറത്ത്

പൃഥ്വിയും സുപ്രിയയും അവളുടെ മ്യൂസിക്കിൽ ഉള്ള പാഷനെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ആത്മാർത്ഥതയോടെ പിന്തുണയ്ക്കുകയും ചെയ്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്

ഗായികയായി അരങ്ങേറ്റം കുറിച്ച് പൃഥ്വിരാജിന്റെ മകൾ അലംകൃത; ഐ നോബഡിയിലെ 'സർക്കസ്' എന്ന ഗാനം പുറത്ത്
dot image

ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിൽ എത്തുന്ന സിനിമയാണ് ഇത്. ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റോഷാക്കിന് ശേഷം വീണ്ടും നിസാം ബഷീർ ഹിറ്റടിച്ചു എന്നാണ് അഭിപ്രായങ്ങൾ. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാൽ പൃഥ്വിരാജിന്റെ മകൾ ആയ അലംകൃത മേനോൻ പൃഥ്വിരാജ് ആണ്. ഈ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു.

'അലംകൃത പൃഥ്വിരാജിനെ നോബഡി എന്ന സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അലംകൃതയെ കുട്ടിക്കാലം മുതൽ എനിക്കറിയാം, സംഗീതത്തോടുള്ള യഥാർത്ഥ അഭിനിവേശമുള്ള അപൂർവ യുവ പ്രതിഭകളിൽ ഒരാളാണ് അവൾ. ഞാൻ ഈ ഗാനം അവളുമായി പങ്കുവെച്ച നിമിഷം, അവൾ അത് വളരെ അനായാസമായി ഏറ്റെടുത്തു. പൃഥ്വിയും സുപ്രിയയും അവളുടെ മ്യൂസിക്കിൽ ഉള്ള പാഷനെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ആത്മാർത്ഥതയോടെ പിന്തുണയ്ക്കുകയും ചെയ്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആലി, വരാനിരിക്കുന്ന എല്ലാത്തിനും ആശംസകൾ നേരുന്നു. ഇത് ശരിക്കും മനോഹരവും ഗംഭീരവുമായ ഒരു സംഗീത യാത്രയുടെ തുടക്കം മാത്രമാകട്ടെ', ജേക്സിന്റെ വാക്കുകൾ.

ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്.

Content Highlights: Prithviraj Sukumaran’s daughter Alankrita makes her singing debut with the song ‘Circus’ from the film ‘I Nobody’, which has been released.

dot image
To advertise here,contact us
dot image