റിലീസിന്റെ അഞ്ചാം ദിനം വിജയം ആഘോഷിക്കുന്നു, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല: ഐശ്വര്യ ലക്ഷ്മി

'പ്രേക്ഷകരിൽ നിന്ന് അത്രയും വലിയൊരു സ്വീകാര്യതയാണ് നമുക്ക് ലഭിച്ചത്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു'

റിലീസിന്റെ അഞ്ചാം ദിനം വിജയം ആഘോഷിക്കുന്നു, എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല: ഐശ്വര്യ ലക്ഷ്മി
dot image

ചെല്ല അയ്യാവുവിന്റെ സംവിധാനത്തില്‍ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയചിത്രം 'ഗാട്ട ഗുസ്തി 2'വിന് തിയേറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട് ആണ് ലഭിക്കുന്നത്. മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആഗോള ഗ്രോസ് 22 കോടിക്ക് മുകളിൽ ആണ് സിനിമ ഇതുവരെ നേടിയത്.

'എല്ലാവർക്കും നമസ്കാരം. ഇതിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ​ഗാട്ട ​ഗുസ്തി 2 ഫുൾ ടീം ഇവിടെയുണ്ട്. ഓരോ ദിവസവും സെറ്റിലേക്ക് പോകുമ്പോഴുള്ള സ്വപ്നം എന്താണെന്ന് വച്ചാൽ, ഏറ്റവും മികച്ചത് ചെയ്യുക എന്നതാണ്. ഏത് സെറ്റിലായാലും ഏത് ദിവസമാണെങ്കിലും നമ്മളിങ്ങനെയാണ് ചെയ്യുന്നത്. എപ്പോഴെങ്കിലുമൊക്കെ ഇതുപോലെയൊരു വിജയം കിട്ടും. എനിക്കിത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. പടം റിലീസ് ചെയ്ത് അഞ്ചാമത്തെ ദിവസം നമ്മൾ വിജയം ആഘോഷിക്കുന്നു.

പ്രേക്ഷകരിൽ നിന്ന് അത്രയും വലിയൊരു സ്വീകാര്യതയാണ് നമുക്ക് ലഭിച്ചത്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു. ഒരാളാണ് ഈ സിനിമയിലെ മെയിൻ എന്ന് പറയാനാകില്ല. എല്ലാവരും അവരവരുടെ നൂറ് ശതമാനവും സിനിമയ്ക്കായി നൽകിയിട്ടുണ്ട്. എല്ലാവരോടും നന്ദി. സാറയ്ക്ക് പ്രത്യേക നന്ദി. എന്റെ ജീവിതത്തിൽ ഞാൻ വിചാരിച്ചതേയില്ല ഇതുപോലെയുള്ള ഇമോഷൻസ് എനിക്ക് വരുമെന്ന്. അവൾ എനിക്ക് അത് നൽകി. നന്ദി', ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ.

ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിച്ചത് E4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നേരത്തെ സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് ക്ലീന്‍ U സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സൂപ്പര്‍ ഹിറ്റായ ഗാട്ട ഗുസ്തിയുടെ തുടര്‍ച്ച ആയാണ് ഈ രണ്ടാം ഭാഗം കഥ പറയുന്നത്. മലയാളി പെണ്‍കുട്ടി ആയാണ് ഇതിലെ നായികയായ ഐശ്വര്യ ലക്ഷ്മി എത്തുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീര, കീര്‍ത്തി, അവരുടെ മകള്‍ എന്നിവരടങ്ങുന്ന കുടുംബത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

ഗുസ്തി എന്ന സ്പോര്‍ട്സ്, അതിന്റെ ഭാഗമായ ആക്ഷന്‍, ഫാമിലി കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും ഇതിന്റെ ട്രെയ്‌ലര്‍ കാണിച്ചു തരുന്നുണ്ട്. പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ ആണ് ചിത്രമെന്നും ഇത് വരെ പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറും പോസ്റ്ററുകളുമടക്കം വ്യക്തമാകുന്നു. രമ്യ കൃഷ്ണന്‍, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരന്‍, മുനിസ്‌കാന്ത്, സാറ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlights: Aishwarya Lekshmi celebrated the success of her film on its fifth day of release and shared her surprise at the positive response. The actress said the achievement felt unbelievable and expressed gratitude to the audience.

dot image
To advertise here,contact us
dot image