'നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി'; പത്മഭൂഷണ്‍ ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി

സിനിമയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്നും മമ്മൂട്ടി

'നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി'; പത്മഭൂഷണ്‍ ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടി
dot image

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ മമ്മൂട്ടി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നിങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡല്‍ഹിയില്‍ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവേ സദസിലിരുന്ന് കയ്യടിക്കുന്ന മകന്‍ ദുല്‍ഖര്‍ സല്‍മാനെ ദൃശ്യങ്ങളില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയും നിര്‍മാതാവുമായ എസ് ജോര്‍ജും സദസിലുണ്ടായിരുന്നു. നിര്‍മാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.

1998 ലാണ് രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നല്‍കി ആദരിച്ചത്. 28 വര്‍ഷത്തിനുശേഷമാണ് പത്മഭൂഷന്റെ തിളക്കെത്തിലെത്തിയിരിക്കുകയാണ് മമ്മൂട്ടി. മികച്ച നടനുള്ള ഏഴു പുരസ്‌കാരമുള്‍പ്പെടെ 10 സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി.

Content Highlights: Mammootty thanks the audience after receiving the Padma Bhushan award

dot image
To advertise here,contact us
dot image