

തെലുങ്ക് സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും തങ്ങളുടെ മകളായ ക്ലിന്‍ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തില്‍ പങ്ക് വെച്ചു. മകളുടെ മൂന്നാം ജന്മദിനം പ്രമാണിച്ചാണ് ഇരുവരും മകളോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചത്. മകളോടൊപ്പമുള്ള ഇവരുടെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
2023 ജൂണ്‍ 20 ന് ആണ് രാം ചരണ്‍- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകള്‍ ക്ലിന്‍ കാര കൊനിഡെല ജനിച്ചത്. വിവാഹം കഴിഞ്ഞ് 10 വര്‍ഷങ്ങല്‍ക്കു ശേഷമാണ് ഇരുവര്‍ക്കും കുട്ടി ജനിക്കുന്നത്. ആദ്യ കുട്ടി ജനിച്ചതിനു ശേഷം ഒറ്റയ്ക്ക് കുട്ടിയെ വളര്‍ത്തുന്ന അമ്മമാര്‍ക്കായുള്ള സഹായ പദ്ധതിയാണ് ഉപാസന പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം അപ്പോളോ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലില്‍ സിംഗിള്‍ മദര്‍ ആയ സ്ത്രീകളുടെ കുട്ടികള്‍ക്ക് ഓരോ ആഴ്ചയിലും സൗജന്യ ചികിത്സ ലഭിക്കും. സിംഗിള്‍ മദേഴ്‌സിന് ഗര്‍ഭകാലത്ത് അപ്പോളോ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിന്റെ സഹായവും ലഭിക്കും.

മുത്തച്ഛന്‍ ചിരഞ്ജീവിയാണ് അന്ന് കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിച്ചത്. ക്ലിന്‍ കാര എന്ന പേര് ലളിതാസഹസ്രനാമത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. ആത്മീയമായ ഉണര്‍വ്വ് സൃഷ്ടിക്കുന്ന, പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് ചിരഞ്ജീവി അന്ന് ട്വിറ്ററില്‍ കുറിച്ചത്.
അടുത്തിടെ ഈ ദമ്പതികള്‍ക്ക് ഇരട്ട കുട്ടികള്‍ പിറന്നിരുന്നു. ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണ് ഇരുവര്‍ക്കും പിറന്നത്. ശിവ റാം, അന്‍വീര ദേവി എന്നിങ്ങനെയാണ് ഇവരുടെ ഇരട്ട കുട്ടികള്‍ക്ക് നല്‍കിയ പേരുകള്‍. 2012 ജൂണ്‍ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ് സംരഭക കൂടിയാണ്.
Content Highlights: Ram Charan and Upasana share daughter's face on social media for the first time