

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പൊലീസ് യൂണിഫോമില്‍ എത്തിയ ചിത്രമാണ് 'ദൃഢം'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ എത്തിയത്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് നടി സാനിയ ഫാത്തിമയുടേതായിരുന്നു. സാനിയയുടെ ആക്ഷന്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
കരാട്ടെക്കാരിയായ പൊലീസുകാരിയായാണ് സാനിയ ചിത്രത്തിലെത്തുന്നത്. ഇപ്പോഴിതാ ആ ഫൈറ്റ് സീനിനെ കുറിച്ച് സംസാരിക്കുകയാണ് താരം.ഷൂട്ടിനിടെ നടന്‍ ഷെയ്ന്‍ നിഗം കഴുത്തില്‍ പിടിച്ചതിനെ തുടര്‍ന്ന് പരിക്ക് പറ്റി ആശുപത്രിയിലായെന്നാണ് സാനിയ പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
'സിനിമയ്ക്കു വേണ്ടി ഞാന്‍ രണ്ട് മാസത്തോളം രാവിലെ കരാട്ടെ പ്രാക്ടീസ് ചെയ്യുകയും വൈകുന്നേരം ജിമ്മില്‍ പോവുകയും ചെയ്തിരുന്നു. ഫൈറ്റ് സീന്‍ ചെയ്യുന്ന സമയത്ത് മാസ്റ്റര്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോള്‍, അവര്‍ പറയുന്നത് ശരിക്കും പഞ്ച് ചെയ്യാനായിരുന്നു. പക്ഷെ ആദ്യത്തെ അനുഭവം ആയിരുന്നതിനാല്‍ എങ്ങനെയാണ് ഒരാളെ ചവിട്ടുക എന്നൊക്കെയുണ്ടായിരുന്നു. സംവിധായകന്‍ സാനിയ ടെന്‍ഷനടിക്കണ്ട, ഷെയ്നിന് കുഴപ്പമൊന്നുമില്ല എന്ന് പറയും. പക്ഷെ ഞാന്‍ എപ്പോഴും ചെയ്തിരുന്നത് മെല്ലെ മെല്ലെ ചെയ്യാനായിരുന്നു. പിന്നെ പിന്നെ ഓരോ ദിവസവും ഇംപ്രൂവ് ആയി. ശരിക്കും ഇടിക്കുന്നുണ്ട്. കുറേയൊക്കെ ഓവര്‍ലാപ് ചെയ്ത് പോകുന്നുണ്ടെങ്കിലും കുറേയൊക്കെ നമുക്ക് കിട്ടുകയും ചെയ്യും.
ക്ലൈമാക്‌സ് ഫൈറ്റില്‍ ഷെയ്ന്‍ എന്റെ കഴുത്തിന് പിടിക്കുന്ന സീനുണ്ടായിരുന്നു. അത് നല്ലോണം പിടിച്ചിരുന്നു. ശരിക്കും അമര്‍ത്തിപ്പിടിച്ചിരുന്നു. കഴുത്തു വേദന കാരണം ആശുപത്രിയിലായിരുന്നു. ഫൈറ്റ് സീനിന് വേണ്ടി കാത്തിരുന്ന്, ഒടുവില്‍ ആശുപത്രിയില്‍ പോയി കിടക്കേണ്ടി വന്നു. അത് ചെയ്യുന്ന സമയത്ത് മാസ്റ്റര്‍ വന്ന് സാനിയ റിയാക്ഷന്‍ ശരിയായി വരുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഷെയ്ന്‍ ഒറ്റൊരു അമര്‍ത്തല്‍. അപ്പോഴാണ് ശരിയായ റിയാക്ഷന്‍ കിട്ടിയത്'- സാനിയ പറയുന്നു.
Content Highlights: Shane really grabbed her by the neck, she ended up in the hospital'; says the policewoman in Dridham. Dridham is getting a good response even after it hit OTT