ഇനി ഷാരൂഖാനും രജനീകാന്തും അല്ല, പ്രതിഫലത്തില്‍ മുന്‍പന്തിയില്‍ ഈ താരം

രജനീകാന്തായിരുന്നു ഇത്രയും കാലം ഒന്നാം സ്ഥാനത്ത്

ഇനി ഷാരൂഖാനും രജനീകാന്തും അല്ല, പ്രതിഫലത്തില്‍ മുന്‍പന്തിയില്‍ ഈ താരം
dot image

ദുരന്ധര്‍ സിനിമയ്ക്കു ശേഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമായി മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, രജനികാന്ത്, അല്ലു അര്‍ജുന്‍ തുടങ്ങിയ വന്‍നിര താരങ്ങളെ കടത്തിവെട്ടിയാണ് രണ്‍വീര്‍ സിങ് ഈ നിരയില്‍ മുന്നിലെത്തിയിരിക്കുന്നത്. 325 കോടിയാണ് ധുരന്ധര്‍ സിനിമയ്ക്കു വേണ്ടി രണ്‍വീര്‍ സിങ് കൈപ്പറ്റിയ പ്രതിഫലം.

ആദിത്യ ധര്‍ന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തു വന്ന ചിത്രത്തിന്റെ ആഗോളതല വരുമാനം എന്നു പറയുന്നത് 3200 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 1900 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. ഇതോടുകൂടി രണ്‍വീര്‍സിങ് ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായി മാറി.

ചിത്രത്തിന്റെ ലാഭവിഹിതമായിട്ടാണ് രണ്‍വീര്‍ ഈ തുക കണക്കാക്കിയത്. സിനിമയുടെ നിര്‍മാണ വേളയില്‍ ബജറ്റ് വര്‍ദ്ധിച്ചപ്പോള്‍ താരം സ്വന്തം പണം കൂടി ചിത്രത്തിനായി മുടക്കിയിരുന്നു, ഇത് അദ്ദേഹത്തിന്റെ ലാഭവിഹിതം വര്‍ദ്ധിക്കാന്‍ കാരണമായി. തിയേറ്റര്‍ ബോണസ്, ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെയാണ് രണ്‍വീറിന്റെ വിഹിതം 325 കോടി രൂപയില്‍ എത്തിയത്.

2024-ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' എന്ന ചിത്രത്തിലൂടെ 250 കോടിയിലധികം രൂപ പ്രതിഫലംപറ്റിയതിന് രജനികാന്തിന്റെ പേരിലായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്. അല്ലു അര്‍ജുന്‍, പ്രഭാസ് എന്നിവര്‍ തങ്ങളുടെ സമീപകാല ചിത്രങ്ങളിലൂടെ 200 കോടിയിലധികം രൂപ വീതം പ്രതിഫലം നേടിയിട്ടുണ്ട്. ബോളിവുഡില്‍ ഷാരൂഖ് ഖാനായിരുന്നു മുന്‍പ് ഈ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. കുറച്ച് കാലമായി സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ കയറി നിന്ന സിംഹാസനത്തിലേക്കാണ് വീണ്ടും ബോളിവുഡ് താരം എത്തിയിരിക്കുന്നത്.

Content Highlights: No longer Shah Rukh Khan and Rajinikanth this star is at the top of the paid list

dot image
To advertise here,contact us
dot image