

കൊച്ചി: സിനിമ റിവ്യുവിന് മോണിറ്റൈസേഷന്‍ പാടില്ലെന്നും നിയമനിര്‍മാണം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്റ് അനില്‍ തോമസ്. അശ്വന്ത് കോക്കിനെതിരെ പരാതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകളെയും സിനിമ പ്രവര്‍ത്തകരെയും മോശം രീതിയില്‍ ആക്രമിക്കുന്ന രീതിയാണ് ഇതെന്നും റിവ്യൂ, റേറ്റിങ് എന്നിവ സംബന്ധിച്ച് നിമയനടപടിയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നിര്‍മാതാവിന്റെ കണ്ടന്റ് ഉപയോഗിച്ച് മറ്റുചിലര്‍ പണം ഉണ്ടാക്കുന്നു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കും. തനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ വെല്ലുവിളിക്കുകയാണ് അശ്വന്ത് കോക്ക്. കോക്കിനെതിരെ പരാതിയുമായി മുന്നോട്ടുപോകും. സൈബര്‍ അറ്റാക്കാണ് ഉണ്ടായതെന്നും അനില്‍ തോമസ് പറഞ്ഞു. സിനിമയുടെ റേറ്റിംഗ് ഉയര്‍ത്താന്‍ വേണ്ടി ഇടനിലക്കാര്‍ പണം ആവശ്യപ്പെട്ട അനുഭവം മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Anil Thomas stated that movie reviews should not be monetised and said he would proceed with a complaint against reviewer Aswanth Kok.