പുതുപുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി; എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകൾ മുതൽ നിറംവരെ മാറ്റാം

എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകളും ആപ്പ് ഐക്കണുകളും മുതല്‍ വാട്‌സ്ആപ്പിന്റെ പച്ച നിറം വരെ മാറ്റാം

പുതുപുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി; എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകൾ മുതൽ നിറംവരെ മാറ്റാം
dot image

വാട്‌സ്ആപ്പിന്റെ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ വാട്‌സ്ആപ്പ് പ്ലസ് പുറത്തിറങ്ങി. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കസ്റ്റം തീമുകള്‍ മുതല്‍ പുതിയ ഐക്കണുകള്‍ വരെയുള്ള നിരവധി വ്യക്തിഗത ഫീച്ചറുകളും സൗകര്യങ്ങളും ലഭിക്കുന്ന സേവനമാണിത്.

WhatsApp plus

നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ഐഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ അല്‍പംകൂടി കാത്തിരിക്കേണ്ടിവരുമെന്ന് വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള വാട്സ്ആപ്പ് സേവനങ്ങള്‍ സൗജന്യമായി തുടരുമെങ്കിലും അധിക ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവരെ പുതിയ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ നിരാശപ്പെടുത്തില്ല. വാട്സ് ആപ്പിലെ പുതിയ ഫീച്ചറുകളും മാറ്റങ്ങളും ആദ്യം പുറത്തുവിടുന്ന വാട്സ്ആപ്പ് ബീറ്റ ഇന്‍ഫോ(WABetainfo) തന്നെയാണ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനും പുറത്തുവിട്ടിരിക്കുന്നത്. വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റ ഇതിനെ കാണുന്നത്.

WhatsApp plus

വാട്‌സ്ആപ്പ് പ്ലസിലൂടെ എന്തെല്ലാം സേവനങ്ങളാണ് ലഭിക്കുന്നത്

  • പ്രീമിയം സ്റ്റിക്കര്‍ പാക്കുകള്‍: അനിമേറ്റഡ് ഓവര്‍ലേ ഇഫക്റ്റുകളുള്ള പ്രീമിയം സ്റ്റിക്കര്‍ പാക്കുകള്‍ വാട്‌സ്ആപ്പ് പ്ലസില്‍ ലഭ്യമാണ്.
  • ആക്‌സെന്റ് കളര്‍: വാട്‌സ്ആപ്പിന്റെ സാധാരണ പച്ച നിറത്തിന് പകരമായി ഇന്റര്‍ഫേസില്‍ ഉടനീളം ഉപയോഗിക്കാന്‍ കഴിയുന്ന 18 വ്യത്യസ്ത നിറങ്ങള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.
  • പുതിയ ആപ്പ് ഐക്കണുകള്‍: ലളിതമായ ഔട്ട്‌ലൈനുകള്‍ മുതല്‍ ആകര്‍ഷകമായ ഡിസൈനുകള്‍ വരെയുള്ള 14 വ്യത്യസ്ത ആപ്പ് ഐക്കണുകളില്‍ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
  • കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാം: നിലവില്‍ 3 ചാറ്റുകള്‍ മാത്രം പിന്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍, വാട്‌സ്ആപ്പ് പ്ലസ് ഉപയോഗിച്ച് ഒരേസമയം 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്തു വയ്ക്കാന്‍ സാധിക്കും.
  • ബള്‍ക്ക് കണ്‍ട്രോളുകള്‍: ഒരേ ലിസ്റ്റിലെ ഒന്നിലധികം ചാറ്റുകള്‍ക്ക് ഒരേസമയം ഒരൊറ്റ തീം, മെസ്സേജ് അലര്‍ട്ട് ടോണ്‍, കോള്‍ റിങ്ടോണ്‍ എന്നിവ നല്‍കാന്‍ ഈ ഫീച്ചര്‍ സഹായിക്കുന്നു.
  • എക്സ്‌ക്ലൂസീവ് റിങ്ടോണുകള്‍: ഫ്ലട്ടര്‍, ടെമ്പോ, റിപ്പിള്‍, ക്വസ്റ്റ്, ഡ്രം, മര്‍മര്‍, ഫ്ലക്സ്, മെഡോ, ബബിള്‍, കാര്‍ണിവല്‍ എന്നിങ്ങനെ 10 പ്രത്യേക റിങ്ടോണുകള്‍ ഇതില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.

Content Highlights : WhatsApp Plus, WhatsApp's new premium subscription service, has been launched.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image