മോഹൻലാൽ മുതൽ നസ്‌ലെൻ വരെ; അല്ലു അർജുന്റെ പുതിയ തിയേറ്ററിൽ മുക്കാലും മലയാളി നടന്മാർ, നടിമാർ ഇല്ലേ?

അല്ലു അർജുന്റെ പുതിയ തിയേറ്ററിൽ മുക്കാലും മലയാളി നടന്മാർ, നടിമാർ ഇല്ലേ?

മോഹൻലാൽ മുതൽ നസ്‌ലെൻ വരെ; അല്ലു അർജുന്റെ പുതിയ തിയേറ്ററിൽ മുക്കാലും മലയാളി നടന്മാർ, നടിമാർ ഇല്ലേ?
dot image

തെലുങ്ക് സിനിമയുടെ യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍ സിനിമാ രംഗത്ത് വന്‍ നേട്ടം കൈവരിക്കുനത്തിനൊപ്പം ബിസിനസ് മേഖലയിലും വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. അല്ലു അരര്‍ജുന്റെ പുതിയ സംരംഭമാണ് 'അല്ലു സിനിമാസ്' എന്ന തീയേറ്റര്‍ കോംപ്ലക്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോള്‍ബി സിനിമാ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള തീയേറ്റര്‍ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. സിനിമയെക്കാൾ ഉപരിയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് തിയേറ്റർ ചുമരിലെ നായകന്മാരുടെ പേരുകൾ എഴുതി ചേർത്ത ബോർഡ് ആണ്.

ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ പേരാണ് ബോർഡിൽ എഴുതിയത്. ചിരഞ്ജീവിയുടെയും ഹൃതിക് റോഷന്റേയും പേരുകൾ എഴുതി ചേർത്ത ബോർഡിൽ കൂടുതലും മലയാളി താരങ്ങളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ പത്ത് പേരാണ് ലിസ്റ്റിൽ ഉള്ളത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ആസിഫ് അലി, ജോജു ജോർജ്, നസ്‌ലെൻ, ബേസിൽ ജോസഫ്, ടൊവിനോ എന്നിവരാണ് പട്ടികയിൽ ഉള്ളത്. മലയാളികളെ ആവേശത്തിൽ ആകിയിരിക്കുകയാണ് ഈ വാർത്ത.

എന്നാൽ ഇതിൽ ഒരു നായിക പോലും ഇല്ല എന്നതാണ് കൗതുകം. നായിക മാരുടെ പേരുകൾ ഉൾപ്പെടുത്തിയ ബോർഡ് വേറെ ഉണ്ടോ എന്ന കാര്യത്തിലും വ്യക്തത ഇല്ല. ഇതിൽ ചെറിയ പരിഭവവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്. തീയേറ്ററില്‍ ചുവരുകളില്‍ പതിപ്പിച്ച സംവിധായകരുടെ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

ലോകപ്രശസ്തരായ ഹോളിവുഡ് സംവിധായകര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി സംവിധായകരുടെ പ്രതിനിധിയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിരത്‌നം, രാജ്കുമാര്‍ ഹിരാനി, വെട്രിമാരന്‍, പ്രശാന്ത് നീല്‍, ഋഷബ് ഷെട്ടി തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് അല്ലു സിനിമാസ് ക്രീയേറ്റീവ് സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനോടൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്് ഷങ്കറിനെ ഒഴിവാക്കി അറ്റ്ലീയെ ഉള്‍പ്പെടുത്തിയതും കന്നഡയിലേ ഉപേന്ദ്രയെ ഒഴിവാക്കി ഋഷഭ് ഷെട്ടിയെ ഉള്‍പ്പെടുത്തിയതൊക്കെയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗീതാ ആര്‍ട്സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന് പിന്നാലെയാണ് അല്ലു സിനിമാസ് എത്തുന്നത്.'അല്ലു' എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം സംരംഭങ്ങളെന്ന് ഉദ്ഘാടന വേളയില്‍ അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Allu Arjun’s newly launched theatre has come under scrutiny after fans noticed that while several Malayalam actors are featured, actresses appear to be missing. The observation has triggered a wider debate on gender representation within the film industry.

dot image
To advertise here,contact us
dot image