

യുഎഇയില്‍ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ചയോടെ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാനാണ് സാധ്യത. ഇന്ന് രാത്രിയും നാളെ രാവിലെയും അന്തരീക്ഷ ഈര്‍പ്പം കുത്തനെ ഉയരുമെന്നും തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അബുദാബിയില്‍ 29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 31 ഡിഗ്രി സെല്‍ഷ്യസിനും 41 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ദുബായിലെ താപനില. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ 43 മുതല്‍ 48 ഡിഗ്രി വരെയാണ് താപനില രേഖപ്പെടുത്തുന്നത്.
തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റായി മാറും. വെള്ളിയാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights: The UAE's National Center of Meteorology (NCM) has predicted a possibility of rainfall across parts of the country this afternoon